MY DESIRES ARE THE GUIDING LIGHT OF MY JOURNEY.................I N THIS DARK DESERT THEY ARE MY STRENGTH AND THEY ENLIGHTENS MY SOUL WITH NEW HOPES........

DESTINATION

DESTINATION IS FAR ACROSS THE OCEAN
BUT I WILL REACH THERE BY MY DETERMINATION

കാറ്റില്‍ പറന്നും മഴയില്‍ നനഞ്ഞുമെന്‍
തൂവല്‍ പേനയിതാ കുറിക്കുന്നു പലതും
ഹൃദയത്തിലോരായിരം സ്വപ്നങ്ങളുണ്ടതെന്‍
കരളില്‍ അക്ഷരങ്ങളായി വിടരും
അക്ഷരം വാക്കായ്
വാക്ക് വാക്ക്യമായ്
വാക്ക്യം ഒടുവില്‍ കവിതയായി തുളുമ്പി

Wednesday, November 24, 2010

ഓര്‍മ

അന്തിക്ക് വാനില്‍ തെളിയും നിലാവ് പോല്‍
മന്ദസ്മിതം തൂകും ഓര്‍മകളെ
നിങ്ങളാം സാഗര തിരകളായ് അലയിടാന്‍
ആശിക്കുന്നു ഞാനീ സന്ധ്യയിലും
പാതി മറച്ച മുഖവുമായ് മാനത്ത്‌ ചന്ദ്രബിംബം  
ഉദിച്ച നേരം തന്നില്‍
യൌവനത്തിന്‍ കല്‍പ്പടവില്‍ നിന്നും ഞാനെന്‍റെ
ബാല്യത്തിന്‍ നിറനിലാ വെളിച്ചം  കണ്ടു
പുസ്തക താളുകള്‍ക്കിടയില്‍ ഒളിപ്പിച്ച
പീലി തുണ്ടിന്‍റെ കൌതുകം പോല്‍
സ്വപ്നമായിരുന്നൊരു യൌവനം എത്തുമ്പോള്‍
പ്രണയിച്ചു   പോകുന്നു ബാല്യത്തെ  ഞാന്‍
ഓര്‍മ്മതന്‍ പ്രളയത്തിന്‍ ഒടുവില്‍ ശേഷിപ്പതു
നഷ്ടസ്വപ്നത്തിന്‍ മഴത്തുള്ളി മാത്രം 
ചിതറിയ മഞ്ചാടി  മണികള്‍  പോലെന്റെ  
ബാല്യമേ നീയിനി   ഓര്‍മ്മ    മാത്രം !!!!!!

9 comments:

  1. great.........the last four lines are really heart touching...

    ReplyDelete
  2. ഓര്‍മ്മയായ ആ ബാല്യകാലത്തിന് സ്തുതി....

    ReplyDelete
  3. ഇത് നന്നായിട്ടുണ്ട് ട്ടോ. ഇനി മറ്റൊരു തീം എഴുതി നോക്കു....

    ReplyDelete
  4. i hav d same openion vat vivek had said earlier...kp wrtng...baavukangal....

    ReplyDelete
  5. നന്നായിരിക്കുന്നു.............

    ReplyDelete
  6. valare ushaaar!!!!!!!!!!!!!!
    enthu sammanamanu vendathu?
    nashta balyangale ormippichathinnu!!!!!!!!!!

    ReplyDelete
  7. എനിയ്ക്കും വേണം ന്റ്റെ ബാല്യം....നന്ദി കൂട്ടുകാരി...ആശംസകള്‍.

    ReplyDelete
  8. ചേച്ചീ
    ഇതോട്ടും നന്നാവാത്ത ഒന്നാണ്‌.
    7ലൊ 8ലോ ഒക്കെ കവിത എഴുതിപ്പഠിക്കണ കാലത്ത് എഴുതുന്ന പോലത്തെ ഒന്ന്.
    അതും ഈണവും താളവും ഒക്കെ സൂക്ഷിച്ചെഴുതണ പഴയകാലത്തിലെ ഒന്നു.
    തുടരെഴുത്തിനു ഭാവുകങ്ങള്‍.
    അപ്രിയം പറഞ്ഞത് പൊറുക്കുമോ എന്നറിയില്ല.

    ReplyDelete
  9. ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം.

    ReplyDelete