MY DESIRES ARE THE GUIDING LIGHT OF MY JOURNEY.................I N THIS DARK DESERT THEY ARE MY STRENGTH AND THEY ENLIGHTENS MY SOUL WITH NEW HOPES........

DESTINATION

DESTINATION IS FAR ACROSS THE OCEAN
BUT I WILL REACH THERE BY MY DETERMINATION

കാറ്റില്‍ പറന്നും മഴയില്‍ നനഞ്ഞുമെന്‍
തൂവല്‍ പേനയിതാ കുറിക്കുന്നു പലതും
ഹൃദയത്തിലോരായിരം സ്വപ്നങ്ങളുണ്ടതെന്‍
കരളില്‍ അക്ഷരങ്ങളായി വിടരും
അക്ഷരം വാക്കായ്
വാക്ക് വാക്ക്യമായ്
വാക്ക്യം ഒടുവില്‍ കവിതയായി തുളുമ്പി

Sunday, October 31, 2010

my desires: മഞ്ഞു

my desires: മഞ്ഞു: " രാത്രിയുടെ യാമങ്ങളില്‍ എപ്പോഴോ കുറിച്ചിട്ട വരിയുമായ് നിദ്ര തഴുകാത്ത നയനങ്ങളിലേക്ക് ഇരച്ചു കയറി കുളിര്‍മ്മ നിലാവുദിക്കും രാത്രിയുടെ ഇഷ്ടതോഴര..."

മഞ്ഞു

 രാത്രിയുടെ യാമങ്ങളില്‍ എപ്പോഴോ 
കുറിച്ചിട്ട വരിയുമായ് 
നിദ്ര തഴുകാത്ത നയനങ്ങളിലേക്ക് 
ഇരച്ചു കയറി കുളിര്‍മ്മ 
നിലാവുദിക്കും രാത്രിയുടെ
ഇഷ്ടതോഴരാം മഞ്ഞുകണങ്ങള്‍ 
വിട്ടൊഴിയാന്‍ മടിക്കയാണോ 
പുലര്‍കാല സൂര്യനെത്തിയിട്ടും 
നിലാവോഴിഞ്ഞിട്ടും  ഒഴിയാതെ 
കാത്തു നിന്ന നിന്നെ പുലര്‍മഞ്ഞെന്നു
പേര് ചൊല്ലി വിളിചിടട്ടെ 
സൂര്യതാപം ഏറ്റു ഉരുകുകയാണ്  നീ 
ഇലത്തുമ്പുകളില്‍ 
തിളക്കമേറുന്നു പുലരിക്കു   
മൂടല്‍മഞ്ഞിന്‍ അന്ധതയിലും
മഞ്ഞായ്‌ പടര്‍ന്നുവെന്‍
സിരകളില്‍ ഉണര്‍ത്തു 
നീ കുളിരും മണവും ഉള്ളൊരു 
പ്രഭാത വസന്തം 
പിന്നെയൊടുവില്‍ താരാട്ടിന്‍ 
കുളിര്‍മ്മയുമായ് തഴുകുക നീ   
എന്‍ നിദ്രയണയാത്ത മിഴികള്‍ ...... 

Tuesday, October 19, 2010

കവിത


ഹൃദയത്തില്‍ ചാലിച്ച മഷിയാല്‍
എന്നാത്മാവ് കുറിക്കും ദൂതുകള്‍
തുടക്കവും ഒടുക്കവും ഇല്ലാതെ
അവയെന്നില്‍ അക്ഷരമായി നിറയവെ
അക്ഷരം വാക്കായി വാക്ക് വാക്ക്യമായി
വാക്യം പിന്നെ കവിതയായുദിക്കും
മധുമാരി പെയ്യാനോരുങ്ങും മാനത്തോ -
രായിരം മഴവില്ല് പോലെ
വിരിയുന്നു കവിതയെന്‍ മനസ്സില്‍
പിന്നെ പെയ്യുന്നു കാര്‍മേഘവര്‍ഷം
കാറ്റില്‍ പറന്നും മഴയില്‍ നനഞ്ഞുമെന്‍
തൂവല്‍ പേന കുറിക്കുന്നു കവിത
ഹൃദയത്തിലായിരം സ്വപ്നങ്ങളുണ്ടതെന്‍
കടലാസ്സില്‍ കവിതയായി നിറയും
കവിത തന്‍ ലഹരിപ്പിടിയിലമര്‍ന്നേന്‍
ചിന്തയില്‍ കവിത മാത്രമിന്നു
കാലത്തിന്നൊഴുക്കില്‍ പെട്ടുഴലവെ
കവിതയാണ് എന്‍ നിനവില്‍ 
കവിത ഇന്നെന്‍ ജീവന്
സുഗന്ധമേകും പൂക്കള്‍    
തൂവല്‍ സ്പര്‍ശം കൊണ്ടെന്‍
കവി ഹൃദയത്തിന്‍  പൂട്ട്‌ തകര്‍ന്നു
അനുസ്യൂതമൊഴുകുകയാനെന്നിലെ
സ്വപ്നങ്ങളാം കവിത
പാറകള്‍ക്കിടയിലൂടെ ഒഴുകും പുഴ പോലെയെന്നും
എന്നിലെ കവിതയുമൊഴുകും
ശ്വാസമെന്നില്‍  നിലനില്‍ക്കും വരെ   

Saturday, October 9, 2010

ഗാനോത്സവം


രാത്രിയുടെ അന്ത്യ യാമങ്ങളിലെപ്പോഴോ
ദൂരെ എങ്ങു നിന്നോ മധുരഗീതത്തിന്റെ അലകള്‍ എന്റെ കാതുകളെ തഴുകി
ഇടതടവില്ലാതെ
വാദ്യഘോഷത്തിന്നകമ്പടിയില്ലാതെ
ഹൃദയത്തിലേക്ക് തുളച്ചു കയറുകയാണ് ആ സംഗീതം .......
അരുവികളും പുഴകളും ശ്രുതി ചേര്‍ക്കുന്ന അതിമധുരമായ ഗാനം
തിരകളുടെ ആര്‍പ്പുവിളികളില്ലാത്ത ആഴക്കടലിന്റെ മൌന ഗാനം 
കണ്ണിനാനന്ദം  പകരുന്ന നിലാവെളിച്ചത്തില്‍ അകലെ നിന്നേതോ ലോകത്തില്‍ നിന്നും
ഗന്ധര്‍വനാദം ഉയരുന്നതു പോലെ തോന്നി .....
കേള്‍വിക്കാരായി ഞാനും നക്ഷത്ര കുഞ്ഞുങ്ങളും കണ്ചിമ്മി നിന്നു
രാത്രിയില്‍ രഹസ്യമായി മണ്ണില്‍ സുഗന്ധം പരത്തുന്ന പുഷ്പങ്ങളും
മുന്പെന്നും ഞാന്‍ ഭയത്തോടെ നോക്കിയിരുന്ന കടവാവലുകളും മൂങ്ങകളും ...അങ്ങനെ എല്ലാം എല്ലാവരും എന്റെ കൂട്ടുകാരായി
നുറുങ്ങു വെളിച്ചവുമായി മിന്നാമിനുങ്ങുകളും എത്തി ......
പാലമരത്തിലെ യക്ഷികളും സര്‍പ്പക്കാവിലെ നാഗങ്ങളും രക്തദാഹികളായ ചെകുത്താന്മാരും ചാത്തന്മാരും എനിക്ക് കാവല്‍ക്കാരായി
ഇവരുടെയെല്ലാം നടുവില്‍ ഞാന്‍ ഇരുന്നു
ഭയമില്ലാതെ ........
സങ്കോചമില്ലാതെ ...........
എന്റെ കവില്‍ത്തടങ്ങളിലൂടെ കണീര്‍ ഒഴുകിക്കൊണ്ടെ ഇരുന്നു
പക്ഷെ ആദ്യമായി കണ്ണുനീരിന്റെ കുളിര്‍മ്മയും രുചിയും ഞാന്‍ ആസ്വദിച്ചു !!!!!!!
നിറഞ്ഞ കണ്ണുകളില്‍ തെളിഞ്ഞ പുഞ്ചിരിയുമായി
തുറന്ന കാതുകളില്‍ നിറഞ്ഞ സംഗീതവുമായി
വിടര്‍ന്ന മനസുമായി ഞാന്‍ നില്‍ക്കുമ്പോള്‍
ഒരിളം തെന്നല്‍ എന്റെ മുടിയിഴകളെ തഴുകി
ജനിച്ചു വീണ പൈതലിന്റെ കണ്ണുകളില്‍ തെളിയുന്ന പ്രതീക്ഷകള്‍ അപ്പോള്‍ എന്റെ ഹൃദയത്തില്‍ വിരിയുകയായിരുന്നു
സുന്ദരമായ ജീവിതത്തിന്റെ
സുന്ദരമായോരേട്‌  തുറന്ന ആഹ്ലാദ തിമിര്‍പ്പിലായിരുന്നു ഞാന്‍ !!!!!!!!
മറന്നു പോയ ഗീതികള്‍ ഓര്‍ത്തെടുത്തു
വലിച്ചെറിഞ്ഞ രാഗങ്ങളില്‍ കോര്‍ത്തെടുത്തു
മറന്നിട്ടും മറക്കാത്ത നാദങ്ങളില്‍ ഞാന്‍ എന്റെ ഹൃദയ സംഗീതം വീണ്ടും പാടുകയായിരുന്നു !!!!
ഉടഞ്ഞ മനസ്സിനെ
തഴുകിയ ഉണര്തുപാട്ടായി അത്
ബാല്യകൌമാരങ്ങളില്‍ ചൊല്ലിയും പാടിയും
പിന്നെ മനപൂര്‍വം മര്രക്കുകയും ചെയ്ത ഈരടികലായിരുന്നു അവ
പെയ്തോഴിഞ്ഞിട്ടും ഒഴിയാത്ത സംഗീതം ..........
സ്വയം മറന്നു എത്ര നാഴിക അങ്ങനെ നിന്നുവേന്നോര്‍മയില്ല !!!!!
പിന്നെ അവസാനത്തെ തുള്ളി കണ്ണുനീരും പൊഴിഞ്ഞപ്പോള്‍
ഞാന്‍ അറിഞ്ഞു ......ഞാന്‍ കേട്ടതെന്റെ ഹൃദയത്തിന്റെ സംഗീതമായിരുന്നു .........
ഞാന്‍ കണ്ടതെന്റെ പ്രതീക്ഷകളുടെ നിലാവായിരുന്നു .........
എനിക്ക് കൂട്ട് വന്നതെന്റെ വഴിപിരിഞ്ഞ സുഹൃത്തുക്കളായിരുന്നു .........
ഒടുവില്‍ ഞാന്‍ അതും അറിഞ്ഞു ...........................
എനിക്ക് കാവല്‍ നിന്നതെന്റെ പരാജയങ്ങളായിരുന്നു !!!!!!!
എന്നും എന്നെ ഭയപ്പെടുത്തിയിരുന്ന പരാജയങ്ങള്‍ ......
അവരാണല്ലോ എന്നെ വളര്‍ത്തിയതും തളര്ത്തിയതും
അവരാണെന്റെ ആത്മാവിനു കാവല്‍ നിന്നതും
അഹന്തയുടെ മായാലോകത്തിലെക്കെന്നെ വിടാതെ
എന്റെ ജന്മത്തിനു കാവലേകിയ മാലാഖമാരെ നിങ്ങള്ക്ക് നന്ദി !!!!!
നിങ്ങള്‍ എല്ലാം ചേര്‍ന്ന് പകര്‍ന്നു നല്‍കിയ
ഗാനോത്സവത്തിന്റെ ഓര്‍മകളില്‍
ഗാനവീചികളുടെ നിറവില്‍
ജീവിക്കാനോരുങ്ങുകയാണ് ഞാന്‍   .........
പ്രഭാതത്തിന്റെ ആദ്യകിരണങ്ങളില്‍ ഏറ്റു വാങ്ങീടട്ടെ ഞാന്‍ ആശീര്‍വാദങ്ങള്‍ !!!!!!!!!!!!!!!!

  

Tuesday, October 5, 2010

മാധവിക്കുട്ടി .

ആമിയെ വായിച്ചാണ് ഞാന്‍ വളര്‍ന്നത്‌ .......പ്രണയത്തെ കുറിച്ച് ഒന്നും അറിയാതെ ഇരുന്ന ബാല്യകാലത്തില്‍ പോലും ആമിയെ വായിച്ചാണ് ഞാന്‍ സമയം ചിലവഴിച്ചത് ....വളര്‍ന്നപ്പോള്‍ ആമിയുടെ പുസ്തകങ്ങള്‍ തിരഞ്ഞു പിടിച്ചു വാങ്ങിച്ചു .....വായനയുടെ അത്ഭുതലോകതിലേക്ക് എന്നെ കൊണ്ടുപോയത് ആമിയുടെ രചനകളാണ് ........ഒരു തിരുവനന്തപുരം സ്വദേശി ആയിട്ട് പോലും ആ അതുല്യ പ്രതിഭാശാലിയെ ദൂരെ നിന്ന് പോലും കാണാന്‍ കഴിയാതെ പോയതിന്റെ നഷ്ടബോധം ഉണ്ട് ......സ്വന്തം ജീവിതം തുറന്ന പുസ്തകമാക്കിയ ആമി ......ഹൃദയത്തിന്റെ ഭാഷയില്‍ എഴുതിയ മാധവിക്കുട്ടി .....നിഷ്കളങ്കമായ സ്നേഹത്തിന്റെ തന്റെടവുമായി ജീവിച്ച സുരയ്യ ......മനസ്സില്‍ ആരാധന മാത്രമല്ല ഗുരുതുല്ല്യമായ ബഹുമാനം കൂടിയാണ് എനിക്ക് കമല ദാസിനോട് .......അതുകൊണ്ടാവാം ഇന്നും ആമിയുടെ രചനകളും ഫോട്ടോകളും തേടി ഞാന്‍ നടക്കുന്നത് ......എഴുത്തിന്റെ ലോകത്തിലേക്ക് കടക്കാന്‍ കൊതിക്കുന്ന എനിക്ക് പ്രചോദനവും ശക്തിയും പകര്‍ന്നുകൊണ്ട് ഇന്നും ആമി എന്റെ ഹൃദയത്തില്‍ വസിക്കുന്നു !!!!!!!!!പ്രണയത്തിന്റെ പ്രവാചക ദൂരെയേതോ ലോകത്തിലിരുന്നു  എഴുതുകയായിരിക്കാം .......പ്രണയത്തിനു പുതിയ മാനങ്ങള്‍ നല്കുകയായിരിക്കാം !!!!!

Monday, October 4, 2010

യാത്ര

യാത്ര
യാത്രയില്‍ ദുര്‍ഘടമായ വഴികള്‍   പിന്നിട്ടപ്പോള്‍ സുഗമമായ ഒരു വഴി കണ്ടെങ്കില്‍ എന്നോര്‍ത്തു......
സുഗമമായ വഴി നീണ്ടു നിവര്‍ന്നു കിടക്കുന്നത് കണ്ടപ്പോള്‍ മടുപ്പ് തോന്നി
ഒരു നിമിഷം ജീവിതവും ചിന്തകളും അതിശയകരമായി തോന്നി !!!
പിന്നെ മനസിലായി എന്തിനെന്നോ എങ്ങോട്ടെന്നോ അറിയാതെ ദിക്കുകള്‍ പോലുമറിയാതെ യാത്ര തിരിച്ചാല്‍ ഇതാണ് ഫലം !!!!!
വേണ്ടത് എന്തെന്നറിയാതെ വേണ്ടാത്തത് എന്തെന്ന് എങ്ങനെ അറിയും?
ആടിയുലയുന്ന തോണിയിലിരുന്നു പണം എണ്ണുന്ന  യാത്രികനെ പോലെ മടയന്‍ മറ്റാരാണ്‌ ????
വേണ്ടതിനെ അറിയാനും വേണ്ടാതതിനെ ഉപേക്ഷിക്കാനും ഉള്ള ധൈര്യവും അറിവുമാണ് പ്രധാനം !!!!!!!!!!