MY DESIRES ARE THE GUIDING LIGHT OF MY JOURNEY.................I N THIS DARK DESERT THEY ARE MY STRENGTH AND THEY ENLIGHTENS MY SOUL WITH NEW HOPES........

DESTINATION

DESTINATION IS FAR ACROSS THE OCEAN
BUT I WILL REACH THERE BY MY DETERMINATION

കാറ്റില്‍ പറന്നും മഴയില്‍ നനഞ്ഞുമെന്‍
തൂവല്‍ പേനയിതാ കുറിക്കുന്നു പലതും
ഹൃദയത്തിലോരായിരം സ്വപ്നങ്ങളുണ്ടതെന്‍
കരളില്‍ അക്ഷരങ്ങളായി വിടരും
അക്ഷരം വാക്കായ്
വാക്ക് വാക്ക്യമായ്
വാക്ക്യം ഒടുവില്‍ കവിതയായി തുളുമ്പി

Saturday, April 26, 2014

i am coming back to my world of poetry

Monday, October 17, 2011

സന്ധ്യ

സന്ധ്യയുടെ നിറ ഭേദങ്ങളാണ് ഭൂമിയില്‍ ഏറ്റവും സുന്ദരം എന്ന് എനിക്ക് തോന്നാറുണ്ട്


പ്രപഞ്ചത്തിലെ എല്ലാ നിറങ്ങളും ഒരുമിച്ചു സംഗമിക്കുന്ന വളരെ ചുരുങ്ങിയ നിമിഷങ്ങള്‍ ......ഉദയത്തിന്റെ

മന്ദസ്മിതവും ,ഇളവെയിലിന്റെ സുഖവും ,പകലിന്‍റെ ഉഷ്ണവും ,സായാഹ്നത്തിന്‍റെ സൗന്ദര്യവും എല്ലാം ഒത്തിണങ്ങി

ഒരു ദിനത്തിന്‍റെ ഓര്‍മ്മകള്‍ മുഴുവന്‍ ആവാഹിച്ചു കൊണ്ട് സന്ധ്യ വന്നണയും

ഭൂമി നിലവിളക്കിലെ തിരി കൊളുത്തിയും കുര്‍ബാനകള്‍ കൊണ്ടും ബാങ്കു വിളികള്‍ കൊണ്ടും പ്രാര്‍ഥനകള്‍ കൊണ്ടും അവളെ വരവേല്‍ക്കും

പകരം ചന്ദ്രന്‍റെ നിലാവും നക്ഷത്ര കൂട്ടങ്ങളുടെ മനോഹാരിതയും സമ്മാനിച്ചു കൊണ്ട് അവള്‍ യാത്രയാകും

നാളെ മടങ്ങാമെന്ന വാഗ്ദാനവുമായ്‌..................

സന്ധ്യാംബരത്തിനെ കാണാന്‍ കഴിഞ്ഞതാണെന്റെ കണ്ണിന്‍റെ പുണ്യം എന്ന് പലപ്പോഴും തോന്നാറുണ്ട്

സ്വതവേ അന്തര്‍ മുഖമായ എന്‍റെ മനസ്സ് വാതിലുകളും ജനാലകളും അടച്ചിരിക്കാന്‍ ആണിഷ്ടപ്പെടുന്നത്

എന്നാല്‍ സന്ധ്യ അണയുമ്പോള്‍ അറിയാതെ തന്നെ ഞാന്‍ തുറന്നു പോകും എന്‍റെ ഉമ്മറ വാതില്‍

നിലവിളക്കിലെ തിരി കൊണ്ട് ഞാന്‍ സ്വാഗതം ചെയ്യും എന്‍റെ വഴി കാട്ടിയെ

അമ്മ ചൊല്ലി തന്ന കീര്‍ത്തനങ്ങള്‍ കൊണ്ട് വരവേല്‍ക്കും ഞാനെന്‍റെ സുഹൃത്തിനെ

പിന്നെയവള്‍ യാത്ര പറഞ്ഞു മടങ്ങി എന്നുറപ്പായാല്‍ മാത്രമേ ഞാനാ തിരി കെടുത്തു

ത്രിസന്ധ്യെ ,മടങ്ങി എത്തുക ഞാനും എന്‍ കണ്കളും കാത്തിരിക്കുകയാണ് നിന്റെ വരവിനായി

നിന്റെ സ്മരണയുടെ നിറവില്‍

ഹൃദയത്തില്‍ നീ തന്ന വെളിച്ചവുമായി

സാധിക്കുമെങ്കില്‍ ഈ രാത്രിയില്‍ കുത്തി കുറിക്കാം ചിലതെന്റെ കടലാസ്സില്‍

ഗദ്യമെന്നോ പദ്യമെന്നോ നീ തന്നെയതിന് പേര് ചൊല്ലീടുക


നാളെ നീ തിരിച്ചെത്തുമ്പോള്‍ അത് മാത്രമേ ഈ നശ്വരമായ മനുഷ്യ ജീവിതത്തിനു നല്കാനാവൂ

Wednesday, June 29, 2011

എന്‍റെ യാത്ര


പുതിയ വഴികള്‍ തേടിയും ദിശകള്‍ തേടിയും
അവസാനമെവിടെ എന്നറിയാത്ത പദയാത്രയാണ് എനിക്കീ    ജീവിതം !!!!
അറിഞ്ഞുകൊണ്ട് അറിയാത്ത ദൂരങ്ങള്‍
താണ്ടുകയാണ് എന്‍റെ നഗ്ന പാദങ്ങള്‍!!!!
കടന്നു പോയ വഴികളെ ......
നിങ്ങളെനിക്ക് പകര്‍ന്നു തന്നോരമൃതാം അനുഭവങ്ങളെ 
അറിവിന്‍റെ പാഥെയമായ് ഞാന്‍ കൈയിലെന്തട്ടെ 
എന്‍റെ പാദങ്ങളില്‍ നിണം അണിയിച്ച  മുള്‍ മുനകളെ
എനിക്ക് തണലേകിയ വടുവൃക്ഷങ്ങളെ
മംഗളാശംസകള്‍ അരുളുക നിങ്ങളെനിക്ക് 
ഞാനീ യാത്ര തുടരട്ടെ !!!!!!!!!

Thursday, May 26, 2011

ജീവിതത്തിനു പുതിയ  വര്‍ണങ്ങള്‍  നിറയുമ്പോള്‍ 
കവിതകളായത് പൂത്തുലയുന്നു ഹൃദയത്തില്‍  ............

Wednesday, November 24, 2010

ഓര്‍മ

അന്തിക്ക് വാനില്‍ തെളിയും നിലാവ് പോല്‍
മന്ദസ്മിതം തൂകും ഓര്‍മകളെ
നിങ്ങളാം സാഗര തിരകളായ് അലയിടാന്‍
ആശിക്കുന്നു ഞാനീ സന്ധ്യയിലും
പാതി മറച്ച മുഖവുമായ് മാനത്ത്‌ ചന്ദ്രബിംബം  
ഉദിച്ച നേരം തന്നില്‍
യൌവനത്തിന്‍ കല്‍പ്പടവില്‍ നിന്നും ഞാനെന്‍റെ
ബാല്യത്തിന്‍ നിറനിലാ വെളിച്ചം  കണ്ടു
പുസ്തക താളുകള്‍ക്കിടയില്‍ ഒളിപ്പിച്ച
പീലി തുണ്ടിന്‍റെ കൌതുകം പോല്‍
സ്വപ്നമായിരുന്നൊരു യൌവനം എത്തുമ്പോള്‍
പ്രണയിച്ചു   പോകുന്നു ബാല്യത്തെ  ഞാന്‍
ഓര്‍മ്മതന്‍ പ്രളയത്തിന്‍ ഒടുവില്‍ ശേഷിപ്പതു
നഷ്ടസ്വപ്നത്തിന്‍ മഴത്തുള്ളി മാത്രം 
ചിതറിയ മഞ്ചാടി  മണികള്‍  പോലെന്റെ  
ബാല്യമേ നീയിനി   ഓര്‍മ്മ    മാത്രം !!!!!!

Sunday, October 31, 2010

my desires: മഞ്ഞു

my desires: മഞ്ഞു: " രാത്രിയുടെ യാമങ്ങളില്‍ എപ്പോഴോ കുറിച്ചിട്ട വരിയുമായ് നിദ്ര തഴുകാത്ത നയനങ്ങളിലേക്ക് ഇരച്ചു കയറി കുളിര്‍മ്മ നിലാവുദിക്കും രാത്രിയുടെ ഇഷ്ടതോഴര..."

മഞ്ഞു

 രാത്രിയുടെ യാമങ്ങളില്‍ എപ്പോഴോ 
കുറിച്ചിട്ട വരിയുമായ് 
നിദ്ര തഴുകാത്ത നയനങ്ങളിലേക്ക് 
ഇരച്ചു കയറി കുളിര്‍മ്മ 
നിലാവുദിക്കും രാത്രിയുടെ
ഇഷ്ടതോഴരാം മഞ്ഞുകണങ്ങള്‍ 
വിട്ടൊഴിയാന്‍ മടിക്കയാണോ 
പുലര്‍കാല സൂര്യനെത്തിയിട്ടും 
നിലാവോഴിഞ്ഞിട്ടും  ഒഴിയാതെ 
കാത്തു നിന്ന നിന്നെ പുലര്‍മഞ്ഞെന്നു
പേര് ചൊല്ലി വിളിചിടട്ടെ 
സൂര്യതാപം ഏറ്റു ഉരുകുകയാണ്  നീ 
ഇലത്തുമ്പുകളില്‍ 
തിളക്കമേറുന്നു പുലരിക്കു   
മൂടല്‍മഞ്ഞിന്‍ അന്ധതയിലും
മഞ്ഞായ്‌ പടര്‍ന്നുവെന്‍
സിരകളില്‍ ഉണര്‍ത്തു 
നീ കുളിരും മണവും ഉള്ളൊരു 
പ്രഭാത വസന്തം 
പിന്നെയൊടുവില്‍ താരാട്ടിന്‍ 
കുളിര്‍മ്മയുമായ് തഴുകുക നീ   
എന്‍ നിദ്രയണയാത്ത മിഴികള്‍ ......