MY DESIRES ARE THE GUIDING LIGHT OF MY JOURNEY.................I N THIS DARK DESERT THEY ARE MY STRENGTH AND THEY ENLIGHTENS MY SOUL WITH NEW HOPES........

DESTINATION

DESTINATION IS FAR ACROSS THE OCEAN
BUT I WILL REACH THERE BY MY DETERMINATION

കാറ്റില്‍ പറന്നും മഴയില്‍ നനഞ്ഞുമെന്‍
തൂവല്‍ പേനയിതാ കുറിക്കുന്നു പലതും
ഹൃദയത്തിലോരായിരം സ്വപ്നങ്ങളുണ്ടതെന്‍
കരളില്‍ അക്ഷരങ്ങളായി വിടരും
അക്ഷരം വാക്കായ്
വാക്ക് വാക്ക്യമായ്
വാക്ക്യം ഒടുവില്‍ കവിതയായി തുളുമ്പി

Sunday, October 31, 2010

മഞ്ഞു

 രാത്രിയുടെ യാമങ്ങളില്‍ എപ്പോഴോ 
കുറിച്ചിട്ട വരിയുമായ് 
നിദ്ര തഴുകാത്ത നയനങ്ങളിലേക്ക് 
ഇരച്ചു കയറി കുളിര്‍മ്മ 
നിലാവുദിക്കും രാത്രിയുടെ
ഇഷ്ടതോഴരാം മഞ്ഞുകണങ്ങള്‍ 
വിട്ടൊഴിയാന്‍ മടിക്കയാണോ 
പുലര്‍കാല സൂര്യനെത്തിയിട്ടും 
നിലാവോഴിഞ്ഞിട്ടും  ഒഴിയാതെ 
കാത്തു നിന്ന നിന്നെ പുലര്‍മഞ്ഞെന്നു
പേര് ചൊല്ലി വിളിചിടട്ടെ 
സൂര്യതാപം ഏറ്റു ഉരുകുകയാണ്  നീ 
ഇലത്തുമ്പുകളില്‍ 
തിളക്കമേറുന്നു പുലരിക്കു   
മൂടല്‍മഞ്ഞിന്‍ അന്ധതയിലും
മഞ്ഞായ്‌ പടര്‍ന്നുവെന്‍
സിരകളില്‍ ഉണര്‍ത്തു 
നീ കുളിരും മണവും ഉള്ളൊരു 
പ്രഭാത വസന്തം 
പിന്നെയൊടുവില്‍ താരാട്ടിന്‍ 
കുളിര്‍മ്മയുമായ് തഴുകുക നീ   
എന്‍ നിദ്രയണയാത്ത മിഴികള്‍ ...... 

7 comments:

  1. കവിതകളില്‍ അവശ്യം വേണ്ട ഒന്നാണ് കാവ്യഭംഗി. കുറച്ചുകൂടി നന്നാക്കണം ട്ടോ. ആശംസകള്‍ .

    ReplyDelete
  2. പുലര്‍കാലത്തെ മഞ്ഞ്

    നാസര്‍ കൂടാളി


    പുലർകാലത്ത്
    വെയിലിറങ്ങിപ്പോയ
    മലഞ്ചെരുവുകളിൽ
    പറങ്കി മാവിൻ തോപ്പുകളിലെ
    അവസാനത്തെ നിന്റെ ഇറ്റുവീഴൽ.

    എപ്പോഴായിരിക്കും
    നീ ഇതു വഴി വന്നിട്ടുണ്ടാവുക.

    ഒറ്റക്കായിരിക്കും.
    ഉറപ്പുകളുടെ കോടമഞ്ഞ്
    കാറ്റിനോടൊപ്പം വീശിയെറിഞ്ഞ്
    ഇരുൾ മാളങ്ങളിലേക്ക്
    ഓടിപ്പോയിട്ടുണ്ടാവും.

    ഓർമ്മകളെ
    ഒറ്റമുടിനാരുകൊണ്ട് വലിച്ചു കെട്ടി
    വെയിൽ വരും മുൻപേ
    അണിയിച്ചൊരുക്കാൻ
    ഇറ്റു വീഴുമായിരിക്കും
    പുലർകാലത്തെ ഈ മഞ്ഞ്.


    ഇത് ഒരു മഞ്ഞുകാലം .........

    ReplyDelete
  3. എന്തോ ഒരു മിസ്സിംഗ്‌.....പിന്നെ നമ്മുടെ ഇഷ്ടതിനല്ലേ എഴുതുന്നത്‌......പഞ്ചാരക്കുട്ടന്റെ തല്ല്കൊള്ളിത്തരങ്ങളിലേക്ക് സ്വാഗതം

    ReplyDelete
  4. missing choondi kkattiyathinnu thanx panjarakutta:-)))

    ReplyDelete
  5. ഇന്നലെ പുലര്‍ച്ചെ വൃശ്ചിക മഞ്ഞിന്‍ തണുപ്പ് ഏറ്റു കിടക്കെ ഒരുമാത്ര മിനിഞ്ഞാന്ന് വായിച്ച '''മഞ്ഞിന്‍''' വരികള്‍ ഓര്‍ത്തുപോയി ,,,,,,,,



    പുലര്‍കാല സൂര്യനെത്തിയിട്ടും





    നിലാവോഴിഞ്ഞിട്ടും ഒഴിയാതെ




    കാത്തു നിന്ന നിന്നെ പുലര്‍മഞ്ഞെന്നു




    പേര് ചൊല്ലി വിളിചിടട്ടെ..........കൊള്ളാം ....ഭാവുകങ്ങള്‍ .

    ReplyDelete
  6. കൊള്ളാം. മഞ്ഞ് ചുട്ടുപഴുത്ത
    സിരകളെ ഉണര്‍ത്തുന്നതാണ്
    പ്രണയത്തിന്റെ ഇന്ദ്രജാലം
    ആശംസകള്‍

    ReplyDelete