MY DESIRES ARE THE GUIDING LIGHT OF MY JOURNEY.................I N THIS DARK DESERT THEY ARE MY STRENGTH AND THEY ENLIGHTENS MY SOUL WITH NEW HOPES........

DESTINATION

DESTINATION IS FAR ACROSS THE OCEAN
BUT I WILL REACH THERE BY MY DETERMINATION

കാറ്റില്‍ പറന്നും മഴയില്‍ നനഞ്ഞുമെന്‍
തൂവല്‍ പേനയിതാ കുറിക്കുന്നു പലതും
ഹൃദയത്തിലോരായിരം സ്വപ്നങ്ങളുണ്ടതെന്‍
കരളില്‍ അക്ഷരങ്ങളായി വിടരും
അക്ഷരം വാക്കായ്
വാക്ക് വാക്ക്യമായ്
വാക്ക്യം ഒടുവില്‍ കവിതയായി തുളുമ്പി

Wednesday, November 24, 2010

ഓര്‍മ

അന്തിക്ക് വാനില്‍ തെളിയും നിലാവ് പോല്‍
മന്ദസ്മിതം തൂകും ഓര്‍മകളെ
നിങ്ങളാം സാഗര തിരകളായ് അലയിടാന്‍
ആശിക്കുന്നു ഞാനീ സന്ധ്യയിലും
പാതി മറച്ച മുഖവുമായ് മാനത്ത്‌ ചന്ദ്രബിംബം  
ഉദിച്ച നേരം തന്നില്‍
യൌവനത്തിന്‍ കല്‍പ്പടവില്‍ നിന്നും ഞാനെന്‍റെ
ബാല്യത്തിന്‍ നിറനിലാ വെളിച്ചം  കണ്ടു
പുസ്തക താളുകള്‍ക്കിടയില്‍ ഒളിപ്പിച്ച
പീലി തുണ്ടിന്‍റെ കൌതുകം പോല്‍
സ്വപ്നമായിരുന്നൊരു യൌവനം എത്തുമ്പോള്‍
പ്രണയിച്ചു   പോകുന്നു ബാല്യത്തെ  ഞാന്‍
ഓര്‍മ്മതന്‍ പ്രളയത്തിന്‍ ഒടുവില്‍ ശേഷിപ്പതു
നഷ്ടസ്വപ്നത്തിന്‍ മഴത്തുള്ളി മാത്രം 
ചിതറിയ മഞ്ചാടി  മണികള്‍  പോലെന്റെ  
ബാല്യമേ നീയിനി   ഓര്‍മ്മ    മാത്രം !!!!!!

Sunday, October 31, 2010

my desires: മഞ്ഞു

my desires: മഞ്ഞു: " രാത്രിയുടെ യാമങ്ങളില്‍ എപ്പോഴോ കുറിച്ചിട്ട വരിയുമായ് നിദ്ര തഴുകാത്ത നയനങ്ങളിലേക്ക് ഇരച്ചു കയറി കുളിര്‍മ്മ നിലാവുദിക്കും രാത്രിയുടെ ഇഷ്ടതോഴര..."

മഞ്ഞു

 രാത്രിയുടെ യാമങ്ങളില്‍ എപ്പോഴോ 
കുറിച്ചിട്ട വരിയുമായ് 
നിദ്ര തഴുകാത്ത നയനങ്ങളിലേക്ക് 
ഇരച്ചു കയറി കുളിര്‍മ്മ 
നിലാവുദിക്കും രാത്രിയുടെ
ഇഷ്ടതോഴരാം മഞ്ഞുകണങ്ങള്‍ 
വിട്ടൊഴിയാന്‍ മടിക്കയാണോ 
പുലര്‍കാല സൂര്യനെത്തിയിട്ടും 
നിലാവോഴിഞ്ഞിട്ടും  ഒഴിയാതെ 
കാത്തു നിന്ന നിന്നെ പുലര്‍മഞ്ഞെന്നു
പേര് ചൊല്ലി വിളിചിടട്ടെ 
സൂര്യതാപം ഏറ്റു ഉരുകുകയാണ്  നീ 
ഇലത്തുമ്പുകളില്‍ 
തിളക്കമേറുന്നു പുലരിക്കു   
മൂടല്‍മഞ്ഞിന്‍ അന്ധതയിലും
മഞ്ഞായ്‌ പടര്‍ന്നുവെന്‍
സിരകളില്‍ ഉണര്‍ത്തു 
നീ കുളിരും മണവും ഉള്ളൊരു 
പ്രഭാത വസന്തം 
പിന്നെയൊടുവില്‍ താരാട്ടിന്‍ 
കുളിര്‍മ്മയുമായ് തഴുകുക നീ   
എന്‍ നിദ്രയണയാത്ത മിഴികള്‍ ...... 

Tuesday, October 19, 2010

കവിത


ഹൃദയത്തില്‍ ചാലിച്ച മഷിയാല്‍
എന്നാത്മാവ് കുറിക്കും ദൂതുകള്‍
തുടക്കവും ഒടുക്കവും ഇല്ലാതെ
അവയെന്നില്‍ അക്ഷരമായി നിറയവെ
അക്ഷരം വാക്കായി വാക്ക് വാക്ക്യമായി
വാക്യം പിന്നെ കവിതയായുദിക്കും
മധുമാരി പെയ്യാനോരുങ്ങും മാനത്തോ -
രായിരം മഴവില്ല് പോലെ
വിരിയുന്നു കവിതയെന്‍ മനസ്സില്‍
പിന്നെ പെയ്യുന്നു കാര്‍മേഘവര്‍ഷം
കാറ്റില്‍ പറന്നും മഴയില്‍ നനഞ്ഞുമെന്‍
തൂവല്‍ പേന കുറിക്കുന്നു കവിത
ഹൃദയത്തിലായിരം സ്വപ്നങ്ങളുണ്ടതെന്‍
കടലാസ്സില്‍ കവിതയായി നിറയും
കവിത തന്‍ ലഹരിപ്പിടിയിലമര്‍ന്നേന്‍
ചിന്തയില്‍ കവിത മാത്രമിന്നു
കാലത്തിന്നൊഴുക്കില്‍ പെട്ടുഴലവെ
കവിതയാണ് എന്‍ നിനവില്‍ 
കവിത ഇന്നെന്‍ ജീവന്
സുഗന്ധമേകും പൂക്കള്‍    
തൂവല്‍ സ്പര്‍ശം കൊണ്ടെന്‍
കവി ഹൃദയത്തിന്‍  പൂട്ട്‌ തകര്‍ന്നു
അനുസ്യൂതമൊഴുകുകയാനെന്നിലെ
സ്വപ്നങ്ങളാം കവിത
പാറകള്‍ക്കിടയിലൂടെ ഒഴുകും പുഴ പോലെയെന്നും
എന്നിലെ കവിതയുമൊഴുകും
ശ്വാസമെന്നില്‍  നിലനില്‍ക്കും വരെ   

Saturday, October 9, 2010

ഗാനോത്സവം


രാത്രിയുടെ അന്ത്യ യാമങ്ങളിലെപ്പോഴോ
ദൂരെ എങ്ങു നിന്നോ മധുരഗീതത്തിന്റെ അലകള്‍ എന്റെ കാതുകളെ തഴുകി
ഇടതടവില്ലാതെ
വാദ്യഘോഷത്തിന്നകമ്പടിയില്ലാതെ
ഹൃദയത്തിലേക്ക് തുളച്ചു കയറുകയാണ് ആ സംഗീതം .......
അരുവികളും പുഴകളും ശ്രുതി ചേര്‍ക്കുന്ന അതിമധുരമായ ഗാനം
തിരകളുടെ ആര്‍പ്പുവിളികളില്ലാത്ത ആഴക്കടലിന്റെ മൌന ഗാനം 
കണ്ണിനാനന്ദം  പകരുന്ന നിലാവെളിച്ചത്തില്‍ അകലെ നിന്നേതോ ലോകത്തില്‍ നിന്നും
ഗന്ധര്‍വനാദം ഉയരുന്നതു പോലെ തോന്നി .....
കേള്‍വിക്കാരായി ഞാനും നക്ഷത്ര കുഞ്ഞുങ്ങളും കണ്ചിമ്മി നിന്നു
രാത്രിയില്‍ രഹസ്യമായി മണ്ണില്‍ സുഗന്ധം പരത്തുന്ന പുഷ്പങ്ങളും
മുന്പെന്നും ഞാന്‍ ഭയത്തോടെ നോക്കിയിരുന്ന കടവാവലുകളും മൂങ്ങകളും ...അങ്ങനെ എല്ലാം എല്ലാവരും എന്റെ കൂട്ടുകാരായി
നുറുങ്ങു വെളിച്ചവുമായി മിന്നാമിനുങ്ങുകളും എത്തി ......
പാലമരത്തിലെ യക്ഷികളും സര്‍പ്പക്കാവിലെ നാഗങ്ങളും രക്തദാഹികളായ ചെകുത്താന്മാരും ചാത്തന്മാരും എനിക്ക് കാവല്‍ക്കാരായി
ഇവരുടെയെല്ലാം നടുവില്‍ ഞാന്‍ ഇരുന്നു
ഭയമില്ലാതെ ........
സങ്കോചമില്ലാതെ ...........
എന്റെ കവില്‍ത്തടങ്ങളിലൂടെ കണീര്‍ ഒഴുകിക്കൊണ്ടെ ഇരുന്നു
പക്ഷെ ആദ്യമായി കണ്ണുനീരിന്റെ കുളിര്‍മ്മയും രുചിയും ഞാന്‍ ആസ്വദിച്ചു !!!!!!!
നിറഞ്ഞ കണ്ണുകളില്‍ തെളിഞ്ഞ പുഞ്ചിരിയുമായി
തുറന്ന കാതുകളില്‍ നിറഞ്ഞ സംഗീതവുമായി
വിടര്‍ന്ന മനസുമായി ഞാന്‍ നില്‍ക്കുമ്പോള്‍
ഒരിളം തെന്നല്‍ എന്റെ മുടിയിഴകളെ തഴുകി
ജനിച്ചു വീണ പൈതലിന്റെ കണ്ണുകളില്‍ തെളിയുന്ന പ്രതീക്ഷകള്‍ അപ്പോള്‍ എന്റെ ഹൃദയത്തില്‍ വിരിയുകയായിരുന്നു
സുന്ദരമായ ജീവിതത്തിന്റെ
സുന്ദരമായോരേട്‌  തുറന്ന ആഹ്ലാദ തിമിര്‍പ്പിലായിരുന്നു ഞാന്‍ !!!!!!!!
മറന്നു പോയ ഗീതികള്‍ ഓര്‍ത്തെടുത്തു
വലിച്ചെറിഞ്ഞ രാഗങ്ങളില്‍ കോര്‍ത്തെടുത്തു
മറന്നിട്ടും മറക്കാത്ത നാദങ്ങളില്‍ ഞാന്‍ എന്റെ ഹൃദയ സംഗീതം വീണ്ടും പാടുകയായിരുന്നു !!!!
ഉടഞ്ഞ മനസ്സിനെ
തഴുകിയ ഉണര്തുപാട്ടായി അത്
ബാല്യകൌമാരങ്ങളില്‍ ചൊല്ലിയും പാടിയും
പിന്നെ മനപൂര്‍വം മര്രക്കുകയും ചെയ്ത ഈരടികലായിരുന്നു അവ
പെയ്തോഴിഞ്ഞിട്ടും ഒഴിയാത്ത സംഗീതം ..........
സ്വയം മറന്നു എത്ര നാഴിക അങ്ങനെ നിന്നുവേന്നോര്‍മയില്ല !!!!!
പിന്നെ അവസാനത്തെ തുള്ളി കണ്ണുനീരും പൊഴിഞ്ഞപ്പോള്‍
ഞാന്‍ അറിഞ്ഞു ......ഞാന്‍ കേട്ടതെന്റെ ഹൃദയത്തിന്റെ സംഗീതമായിരുന്നു .........
ഞാന്‍ കണ്ടതെന്റെ പ്രതീക്ഷകളുടെ നിലാവായിരുന്നു .........
എനിക്ക് കൂട്ട് വന്നതെന്റെ വഴിപിരിഞ്ഞ സുഹൃത്തുക്കളായിരുന്നു .........
ഒടുവില്‍ ഞാന്‍ അതും അറിഞ്ഞു ...........................
എനിക്ക് കാവല്‍ നിന്നതെന്റെ പരാജയങ്ങളായിരുന്നു !!!!!!!
എന്നും എന്നെ ഭയപ്പെടുത്തിയിരുന്ന പരാജയങ്ങള്‍ ......
അവരാണല്ലോ എന്നെ വളര്‍ത്തിയതും തളര്ത്തിയതും
അവരാണെന്റെ ആത്മാവിനു കാവല്‍ നിന്നതും
അഹന്തയുടെ മായാലോകത്തിലെക്കെന്നെ വിടാതെ
എന്റെ ജന്മത്തിനു കാവലേകിയ മാലാഖമാരെ നിങ്ങള്ക്ക് നന്ദി !!!!!
നിങ്ങള്‍ എല്ലാം ചേര്‍ന്ന് പകര്‍ന്നു നല്‍കിയ
ഗാനോത്സവത്തിന്റെ ഓര്‍മകളില്‍
ഗാനവീചികളുടെ നിറവില്‍
ജീവിക്കാനോരുങ്ങുകയാണ് ഞാന്‍   .........
പ്രഭാതത്തിന്റെ ആദ്യകിരണങ്ങളില്‍ ഏറ്റു വാങ്ങീടട്ടെ ഞാന്‍ ആശീര്‍വാദങ്ങള്‍ !!!!!!!!!!!!!!!!

  

Tuesday, October 5, 2010

മാധവിക്കുട്ടി .

ആമിയെ വായിച്ചാണ് ഞാന്‍ വളര്‍ന്നത്‌ .......പ്രണയത്തെ കുറിച്ച് ഒന്നും അറിയാതെ ഇരുന്ന ബാല്യകാലത്തില്‍ പോലും ആമിയെ വായിച്ചാണ് ഞാന്‍ സമയം ചിലവഴിച്ചത് ....വളര്‍ന്നപ്പോള്‍ ആമിയുടെ പുസ്തകങ്ങള്‍ തിരഞ്ഞു പിടിച്ചു വാങ്ങിച്ചു .....വായനയുടെ അത്ഭുതലോകതിലേക്ക് എന്നെ കൊണ്ടുപോയത് ആമിയുടെ രചനകളാണ് ........ഒരു തിരുവനന്തപുരം സ്വദേശി ആയിട്ട് പോലും ആ അതുല്യ പ്രതിഭാശാലിയെ ദൂരെ നിന്ന് പോലും കാണാന്‍ കഴിയാതെ പോയതിന്റെ നഷ്ടബോധം ഉണ്ട് ......സ്വന്തം ജീവിതം തുറന്ന പുസ്തകമാക്കിയ ആമി ......ഹൃദയത്തിന്റെ ഭാഷയില്‍ എഴുതിയ മാധവിക്കുട്ടി .....നിഷ്കളങ്കമായ സ്നേഹത്തിന്റെ തന്റെടവുമായി ജീവിച്ച സുരയ്യ ......മനസ്സില്‍ ആരാധന മാത്രമല്ല ഗുരുതുല്ല്യമായ ബഹുമാനം കൂടിയാണ് എനിക്ക് കമല ദാസിനോട് .......അതുകൊണ്ടാവാം ഇന്നും ആമിയുടെ രചനകളും ഫോട്ടോകളും തേടി ഞാന്‍ നടക്കുന്നത് ......എഴുത്തിന്റെ ലോകത്തിലേക്ക് കടക്കാന്‍ കൊതിക്കുന്ന എനിക്ക് പ്രചോദനവും ശക്തിയും പകര്‍ന്നുകൊണ്ട് ഇന്നും ആമി എന്റെ ഹൃദയത്തില്‍ വസിക്കുന്നു !!!!!!!!!പ്രണയത്തിന്റെ പ്രവാചക ദൂരെയേതോ ലോകത്തിലിരുന്നു  എഴുതുകയായിരിക്കാം .......പ്രണയത്തിനു പുതിയ മാനങ്ങള്‍ നല്കുകയായിരിക്കാം !!!!!

Monday, October 4, 2010

യാത്ര

യാത്ര
യാത്രയില്‍ ദുര്‍ഘടമായ വഴികള്‍   പിന്നിട്ടപ്പോള്‍ സുഗമമായ ഒരു വഴി കണ്ടെങ്കില്‍ എന്നോര്‍ത്തു......
സുഗമമായ വഴി നീണ്ടു നിവര്‍ന്നു കിടക്കുന്നത് കണ്ടപ്പോള്‍ മടുപ്പ് തോന്നി
ഒരു നിമിഷം ജീവിതവും ചിന്തകളും അതിശയകരമായി തോന്നി !!!
പിന്നെ മനസിലായി എന്തിനെന്നോ എങ്ങോട്ടെന്നോ അറിയാതെ ദിക്കുകള്‍ പോലുമറിയാതെ യാത്ര തിരിച്ചാല്‍ ഇതാണ് ഫലം !!!!!
വേണ്ടത് എന്തെന്നറിയാതെ വേണ്ടാത്തത് എന്തെന്ന് എങ്ങനെ അറിയും?
ആടിയുലയുന്ന തോണിയിലിരുന്നു പണം എണ്ണുന്ന  യാത്രികനെ പോലെ മടയന്‍ മറ്റാരാണ്‌ ????
വേണ്ടതിനെ അറിയാനും വേണ്ടാതതിനെ ഉപേക്ഷിക്കാനും ഉള്ള ധൈര്യവും അറിവുമാണ് പ്രധാനം !!!!!!!!!! 

Tuesday, September 28, 2010

suhruthu

ജനനം എന്ന വാതില്‍ തുറന്നു
മരണത്തിന്റെ വാതില്‍ക്കലേക്ക്
ജീവിതത്തിന്റെ ഇടനാഴിയിലൂടെ നടക്കുകയായിരുന്നു ഞാന്‍ .....
യാത്രയിലെ പൂമെത്തകളും കല്ലും മുള്ളും കടന്നു പോയപ്പോള്‍
സന്തോഷവും  ദുഖവും പങ്കു വെക്കാന്‍
കൂടെ നടക്കാന്‍
ഒരാളുണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു !!!!
സമാനചിന്താഗതികളുള്ള ഒരു സുഹൃത്തിനെ കണ്ടെത്തിയപ്പോലാകട്ടെ 
ഞാന്‍ മരണത്തിന്റെ വാതില്‍ പടിയില്‍ എത്തിയിരുന്നു !!!!!
കാലം അനുവദിച്ചു തന്ന സുഹൃത്തിനെ പിന്നിലാക്കി
കടന്നു വന്ന ഇടനാഴിയിലെ അനുഭവങ്ങളില്‍ നിന്നാര്‍ജിച്ച മനക്കരുത്തോടെ
വിധി എനിക്കായി കരുതി വെച്ച വാതിലിലേക്ക് ഞാന്‍ നുഴഞ്ഞു കയറി
നിറ കണ്ണുമായി യാത്ര ചോദിച്ച സുഹൃത്തിനെ
ഇനിയൊരു പുനര്‍ മേളനത്തിനായി
കാത്തിരിക്കുകയാണ് ഞാന്‍ കാലങ്ങളായി !!!!!!!!!!

Monday, September 27, 2010

ജീവിതം

ജീവിതം എന്നും ഒരു സമസ്യ ആണ് !!!
എന്ത് ചെയ്യുന്നു?
എന്ത് ചെയ്യണം?
ഒന്നുമറിയില്ല
ആരോ വലിക്കുന്ന ചരടില്‍ കിടന്നു പിടയുകയാണ് ജീവിതം ...........
ആ പിടിവലിക്കാവസാനം വീഴുന്ന കടുംകെട്ടില്‍ ജീവിതം അവസാനിക്കുകയും ചെയ്യും !!!!!!!!!!

ഋതുഭേദങ്ങള്‍

 മനുഷ്യനാം പ്രകൃതിയുടെ ഋതു ഭേദങ്ങളാകാം കാലം
വസന്തം വിരിയിക്കുന്ന പുത്തന്‍ നാമ്പുകള്‍ പോലെ ബാല്യവും
പുതുമഴയുടെ നനവില്‍ സുഗന്ധം വിതറുന്ന കൌമാരവും
വേനല്‍ച്ചൂടില്‍ വെന്തുരുകുന്ന പുല്‍ക്കൊടി പോലെ യൌവനവും
ഒടുവില്‍ ശിശിരത്തില്‍ ഇലകള്‍ പൊഴിക്കുന്ന വാര്‍ദ്ധക്ക്യവും !!!!!!
കാറും കോളും ചൂടും മഞ്ഞും പ്രകൃതിക്ക് മാറ്റങ്ങള്‍ സമ്മാനിക്കവെ
ചിരിയും കണ്ണീരും പുഞ്ചിരിയും വിഷാദവും ഹൃദയത്തില്‍ മാറ്റങ്ങള്‍ കൊയ്യുന്നു ...
മാറ്റങ്ങള്‍ക്കൊടുവില്‍ മരണമെന്ന നിശ്ചലതയെ നാം വരവേല്‍ക്കുന്നു
വീണ്ടുമൊരു ബാല്യത്തിന്‍ വസന്തം വിരിയിക്കാന്‍ !!!!!!!!!!!!!!!!!  
 

Saturday, September 25, 2010

ശലഭം


എന്‍ ഹൃത്തിലൂടൊഴുകും
വികാരവിസ്മയം
അക്ഷരമാല കോര്‍ത്ത്‌
പകര്‍ത്താം മഷിതണ്ടിനാല്‍
സഹൃദയ ലോകമേ !!
നിന്‍ പടിവാതിലില്‍

പറന്നു ഞാനെത്താം
കുഞ്ഞു ശലഭമായ്
നിശ്ശബ്ദം പറന്നു കൊള്ളാം
ഞാന്‍ നിന്‍
മോഹന പുഷ്പവാടിയില്‍ .....

ആട്ടിപ്പായിക്കുമോ
എന്നെ താലോലിക്കുമോ
അറിയില്ലെനിക്കതെങ്കിലും
എത്തിടും ഞാന്‍ നിശ്ചയം!!!!!!

പിറവി

പൂവായ് വിരിയും ഞാന്‍
നിന്‍ പൂമെത്തയില്‍ ശയിക്കാന്‍
തിരയായ്‌ പിറക്കും ഞാന്‍
നിന്‍ പാദങ്ങള്‍ പുണരാന്‍
മഴയായ് പിറക്കും ഞാന്‍
നിന്‍ നിറുകയില്‍ പതിക്കാന്‍
വെയിലായ് പിറക്കും ഞാന്‍
നിന്‍ കണ്പോളയെ തഴുകാന്‍
മഞ്ഞായ്‌ പിറക്കും ഞാന്‍
നിനക്ക് കുളിരേകുവാന്‍
കാറ്റായ് പിറക്കും ഞാന്‍
നിന്‍ മുടിയിഴയെ തഴുകാന്‍
ഇന്ന് ഞാന്‍പിറന്നത്‌ നിന്നെ സ്നേഹിക്കുവാന്‍ മാത്രം ...........

വരാനിരിക്കുന്ന വസന്തത്തെ വേനല്‍ ചൂട് വരവേല്‍ക്കും
വരാനിരിക്കുന്ന വിജയത്തെ പരാജയം വരവേല്‍ക്കും
ആശകളുടെ പൊന്‍ തളികയില്‍ പ്രതീക്ഷകള്‍ നിറച്ചു കൊണ്ട്
ഹൃദയം എന്നോട് മന്ത്രിച്ചു .........
അപമാനിതമായ ആത്മാവിനേ അഭിമാനിക്കാന്‍ ആകൂ !!!!!!!!
അപമാനവും പരിഹാസവും അനുമോടനതിനു വഴി ഒരുക്കും
പരാജയത്തിന്റെ കണ്ണീര്‍പ്പൂക്കള്‍ വിജയവീധിയില്‍ പാതയൊരുക്കും
വരവേല്‍പ്പിന്‍ നാള്‍ വരെ നിശബ്ദയായ് കര്‍മം ചെയ്യുന്നു ഞാന്‍ ഫലം ആഗ്രഹിക്കാതെ !!!!!!!!!!

Sunday, August 29, 2010

അമ്മ

കൌമാര സ്വപ്നങ്ങള്‍ വീണു തകര്‍ന്നെന്‍
ചില്ല് കൊട്ടാരം തകര്‍ന്നടിഞ്ഞു
സ്നേഹിച്ചയാളെന്നെ വിട്ടകന്നന്നു ഞാന്‍
മൌനമായി കണ്ണീരുതിര്‍ത്തു മെല്ലെ
നഷ്ടസ്വപ്നത്തിന്‍ ഓര്‍മയില്‍ ഹൃദയം
അറിയാതെ വിതുംബികരഞ്ഞ നാളില്‍
ജീവിതമെന്ന സമസ്യയെ നോക്കി ഞാന്‍
ഇരുട്ടിലെന്‍് മുറിയില്‍ കരഞ്ഞിരുന്നു
ചോദ്യങ്ങള്‍ അനവധി കണ്മുന്നില്‍ തെളിയുന്നു
ഉത്തരം ഇല്ലോന്നിനും എന്‍ മനസ്സില്‍
ആത്മാഹുതി ചെയ്യാന്‍ ഒരുംബെട്ടുവന്നു ഞാന്‍
എന്തിനെന്നറിയാതെ മടങ്ങി വന്നു
മരണക്കുരുക്കില്‍ നിന്നും ഞാനങ്ങിനെ
ജീവിതക്കുരുക്കിലേക്ക് നടന്നു നീങ്ങി
അന്നേരം പ്രാര്‍ഥനാ മന്ത്രങ്ങള്‍ കേട്ട് ഞാന്‍
പൂജാമുറിയില്‍ ത്രിസന്ധ്യ നേരം
സന്ധ്യാദീപം തെളിയിച്ചു വെച്ചമ്മ
ചൊല്ലുന്നു ഹരിനാമാകീര്‍ത്തനങ്ങള്‍
നാമസന്ഗീര്‍ത്തനം താരാട്ടുപാട്ട് പോല്‍
കാതുകളില്‍ വന്നു മാറ്റൊലി കൊണ്ട്
മന്ത്രജപങ്ങള്‍ കേള്‍ക്കുന്നിതാ അതെന്
അമ്മതന്‍ സാന്ത്വന വര്‍ഷ രാഗം
കന്നുനീരനിഞ്ഞ നയനങ്ങളില്‍ എങ്ങോ
മന്ദഹാസത്തിന്‍ നിലാവുദിച്ചു
അമ്മയില്ലേ യെന്‍ ചാരത് പിന്നേതു സ്നേഹമാനെന്നെ വിട്ടകലുവാനയ
മടയിയാം എന്‍
മടയതരം ഓര്‍ത്തു ഞാന്‍
പൊട്ടിച്ചിരിച്ചു പോയി മനമറിയാതെ
സന്ധ്യക്ക്‌ കോലാഹലം അരുതെന്ന് പറഞ്ഞമ്മ
എന്നെ ശകാരിച്ച നേരം തന്നില്‍
കൊഞ്ചി കൊഞ്ചിയാ മടിയില്‍ തലചായിച്ചു
പുഞ്ചിരിയോടെ കിടന്നു മെല്ലെ
കന്നടച്ചൊരു
മാത്ര മയങ്ങിയ നേരമെന്‍
കണ്മുന്നില്‍ തെളിയുന്നുവെന്‍ ഉണ്ണി കണ്ണന്‍
നന്ദി ചൊല്ലുവാന്‍ വാക്കുകളില്ലെന്റെ കണ്ണാ
അവിടുത്തെ അഗതി തന്‍ നാവില്‍;
ചാപലവികാരങ്ങലോന്നുമെ ഇല്ലിനി അമ്മതന്‍
കണ്ണായ കുഞ്ഞു മോള്‍ക്ക്
സ്നേഹമാനെന്നമ്മ
സാന്ത്വനം എനിക്ക് അമ്മ
അമ്മയാനെന്നുമെന്‍ ജീവപുന്ന്യം !!!!!!!!!!!




കൌതുകം

ചിന്തകള്‍ ഉണരുന്നതും നോക്കി
ചിന്തകളൊഴുകുന്നതും നോക്കി
കൌതുകതിന്‍ ജാലകം തുറന്നു
ഞാന്‍ ഹൃദയത്തിന്‍ ആഴതീലെക്കുറ്റു നോക്കി
കൌതുകത്തോടെ ഞാന്‍ നോക്കിപ്പോയി
അന്തമില്ലാത്ത ഹൃദയപ്പരപ്പിനുള്ളില്‍
കൌതുക ജാലകം മുഴുവന്‍ തുറക്കാന്‍
ഈ ജീവിതം പോരെന്നു ഞാന്‍ അറിഞ്ഞു
കൌതുകത്തോടെ ഞാന്‍ നോക്കിയിരിപ്പായ്
പാതിതുറന്ന ജാലകം എന്‍ മുന്നില്‍
എന്നുടെ കാഴ്ചക്കും അപ്പുറം നീളുന്ന
കൌതുകം കണ്ടു ഞാന്‍ വിസ്മയിപ്പൂ !!!!!!!!!!

amma

Wednesday, August 11, 2010

DESIRE


my desire to become a writer is becoming stronger day by day.....i feel some supreme power is tempting me to go through the road of literture....are my hands strong enough to hold a pen of a writer?????i doubt.....but i have to go on....getting into the world of literature is the toughest thing.i m not trying to compete with the legends of literature who have passed away leaving their prestigious footprints on this road........i m not strong enough to stand before them......but still my mind and soul wants to follow them with my desires...i would like to leave my feathers on this road...i want to write something with my experiences....with my blood...with my hopes....i may fail.....but i have to move on.......till i success.if cant fulfill this desire i will take rebirths to attain peace of my mind and soul......i strongly believe in omens....nowadys i feel the presence of such omens in my life also...... for me omens were only the facts in some books .....but now i can also feel tin my life..........it may take long time to attain this desire ....but i will make it true....i strongly believe my friends and relatives will give me support for this dream eventhough some may think that i am mad ......i am starting my journey from this moment....give me strength and hope to fulfill my dream.................

Sunday, June 27, 2010

night

night is calling me with its silence and coolness for a calm sleep
but i like to enjoy the beauty of this
starry sky by keeping awake
because my sorrows vanishes in this darkness
its raining now!!!!!!!!!!!
rain of tears
it has the beauty of love
it has the smell of love
it has the hope of love
it has the dream of love
moonlit night is the symbol of love
moonless night is the symbol of loneliness!!!!!!!!!!!!!!!!!!!!!

NIGHT DREAMS

I feel lonely
i feel lazy
i feel sleepy
but when i slept i was not alone
my dreams were there with me
they make me happy
but when i open my eyes
they ran away
like me,they also hate light
we are lovers of darkness
we are lovers of night!!!!!!!!!!!!!!!!

mirror

TODAY WHEN I LOOKED AT THE MIRROR,
I WAS SURPRISED TO SEE MY SOUL
INSTEAD OF MY IMAGE
AFTER SOMETIME ONLY I REALISED I WAS LOOKING INTO MY
FRIEND'S EYES NOT MIRROR

Tuesday, May 18, 2010

MY WISH

i wish i cud be a grass in the road of literature
i wish i cud leave my feather in the way of literature
i wish i cud leave my fingerprint in the world of literature
among the books of legends
if u see a small paper
give a small smile
thats all i want
my fellow readers..............

cage

from womb to tomb woman is in a golden cage
when she loves someone
she craves for freedom
but alas!she is put in a
more beautiful cage thats
MARRIAGE..............

Saturday, April 3, 2010

SOUHRUDAM

എന്‍ നിശ്വാസത്തിന്‍ ശ്രുതി ചേര്‍ന്നുമൂളുമൊരു ഗാനം ,
നിന്‍ ചുണ്ടുകളില്‍ പിടയുന്നത് കണ്ടു ഞാന്‍...
സൌഹൃദമെന്ന തീരത്ത്‌ നിന്നും
നാം പോകുവതിതെന്ഗോ,
രണ്ടു കരയില്‍ നിന്നുമെത്തിയ സഞ്ചാരികള്‍ നാം
കണ്ടുമുട്ടിയീമണല്‍ത്തിട്ടയില്‍...!
വഞ്ചികളണഞ്ഞിടുംബോള്‍ പിരിയേണം
നമുക്ക് രണ്ടു വഴികളില്‍ ...
ജീവിതപന്ധാവിലൂടോരുനാള്‍,
തമ്മില്‍ കണ്ടുമുട്ടിയ നിമിഷമിതു-
വിധി കരുതിവച്ച നിമിഷം !
വിട വാങ്ങുന്നു തോഴി...ഇനിയൊരു കണ്ടുമുട്ടല്‍ വരെ...

VEGATHA

നിലമഴതുള്ളികള്‍ വീണു നനവാര്‍ന്ന ഭൂമി തന്‍ മാറില്‍
നീളുന്ന ജീവിത പന്ധവിലൂടൊരു നാള്‍
പിടയുന്ന നെഞ്ജുമായ് യാത്ര തിരിച്ചു ഞാന്‍
എന്നേകാന്ത ജാലകത്തിന്‍ കിളിവാതില്‍
പാളിതുരന്നെന്നാത്മാവ് തുടങ്ങി
പ്രതീക്ഷകള്‍ നിറച്ച തീര്‍ഥയാത്ര
ലോകമാകെ നിദ്രയില്‍ ലയിക്കവേ
ഏകാന്തതയുടെ അനന്തവിഹായസ്സില്‍
പറന്നുയര്‍ന്നു ഞാനേകയായി
രാത്രിയുടെ അന്ത്യയാമങ്ങളില്‍
പരക്കം പായുന്ന ലോകമെനിക്ക് കാണായ്
വേഗതയുടെ ലോകത്തില്‍ എനിക്ക് ജന്മം തന്നപരമാത്മാവേ
സൃഷ്ടിയുടെ വഴിയില്‍ നിനക്ക് പറ്റിയോരബദ്ധമോ ഈ ജീവിതം
എന്തിനു നല്കിയീ പാഴ്ജന്മം
എനിക്കഞ്ഞ്ജാതമാം മരുഭൂമിയില്‍
ശാന്തിയും സമാധാനവും കാംഷിക്കും യുദ്ധഭൂമിയാണിന്നെന്‍ മനം
ചോരമണക്കുന്ന വാള്‍മുനകള്‍ പോലെ
ഇന്നീയാള്‍ക്കൂട്ടമെന്നെ ഭയപ്പെടുത്തുന്നു
പെയ്തൊഴിഞ്ഞ പെരുമഴയില്‍
നഷ്ട്ടക്കനക്കുമായി ഞാന്‍ ചലിക്കുന്നു
വേഗതയുടെ ലോകത്തില്‍ ശലഭത്തിനെന്തു കാര്യം
വേഗത്തില്‍ പൊലിയുന്ന ശരീരത്തിനെന്തിനു വേഗത
പായുന്ന വണ്ടികളും അതില്‍ പായുന്ന ജീവിതങ്ങളും കണക്കെ
സുര്യചന്ദ്രന്മാര്‍ പോലും വേഗത്തിലുടിച്ഛസ്ത്തമിക്കുന്നു
ഈയുഗതിന്നാധാരമാമൊരീവെഗതയെ എന്തെന്നറിയീല ഞാന്‍ വെറുക്കുന്നു
നന്മയെ കാണാന്‍ വെമ്പുന്ന മനസ്സുമായി എന്നാത്മാവിന്‍ അന്വേഷണം
എന്നെയൊരു തീരത്തെത്തിച്ചു
മിഴി തുറന്നു ഞാന്‍ നോക്കവേ
മുന്‍പില്‍ കാണുന്നതാ സൌന്ദര്യം വിഴുങ്ങുന്ന കാമവും
പിന്നില്‍ പ്രണയം വിഴുങ്ങുന്ന ചതിയും
വശങ്ങളില്‍ ലഹരിപ്പിടിയില്‍ അമര്‍ന്നുതകരുന്ന യൌവ്വനവും
സ്വയം പിഴപ്പിച്ച പെണ്ണിന്റെ കുഞ്ഞിനെ വ്യഭിച്ചരിപ്പിക്കുന്ന പുരുഷത്വധര്‍മം
അറക്കുന്നില്ലേ ലോകമെ നിനക്കീ കാഴ്ചകള്‍
രക്തം രക്തത്തെ അപമാനിക്കും കാഴ്ചകള്‍
യൌവനത്തില്‍ നിമിഷസുഖത്തിനായി പാപങ്ങള്‍ ചെയ്തുകൂട്ടിയ മനുഷ്യാ
വാര്‍ധക്യത്തില്‍ ഗംഗാസ്നാനം ഇതിനു പരിഹാരമോ ?
സ്വര്‍ഗ്ഗത്തിലിടം കിട്ടുവാനാണീ പശ്ച്ചാത്താപമെങ്കില്‍
സ്വര്‍ഗ്ഗത്തെ നരകമാക്കി മാറ്റിയ ജന്മങ്ങല്‍ക്കിനി ഏതാണ് സ്വര്‍ഗം?
ഭൂമിയില്‍ തന്നെയെന്നറിയുക സ്വര്‍ഗ്ഗവും നരകവും
അറിയുക നിങ്ങളാ പ്രപഞ്ചസത്യം.
എല്ലാം കണ്ടു മടുത്തുതളര്‍ന്ന മനസ്സുമായെന്നാത്മാവ് മടങ്ങി
ഈ നീചലോകത്തില്‍ നിന്ന് മോചനം കൊതിച്ചു
ഞാനെന്‍ ഇരുട്ടിലെ പുതപ്പിന്‍ അടിയില്‍ അഭയം കണ്ടു മറ്റെന്തു മാര്‍ഗം !
കണ്ണടച്ചിരുട്ടാക്കി തുടരുന്നു ഞാന്‍ എന്‍ ജീവിതയാത്ര
ക്രിത്രിമമാമൊരു വേഗതയില്‍ ഞാനും ഓടുന്നു നാടോടുമ്പോള്‍..

അന്ത്യനിമിഷം

തളര്‍ന്ന മനസ്സിന്‍ എരിഞ്ഞ സ്വപ്‌നങ്ങള്‍
കാവലിരിക്കും ദുഖത്തെ കൈയില്‍ മഞ്ചിരാതാകി
മറു കൈയില്‍ കണ്ണീരുപ്പു കലര്‍ത്തിയ
ജീവനെ പാഥേയമാക്കി നന്ധനോദ്യാനത്തില്‍ നിന്നും
ഒരു പാഴ്മരുഭൂവിലൂടെ നടന്നു ഞാന്‍ ......
ചക്ക്രവാള സീമക്കരികിലൊരു മരുപ്പച്ചയോന്നില്‍
എത്തുവാന്‍ കൊതിക്കുന്ന മനസ്സിനെ അനുഗ്രഹിച്ചീടുക നിങ്ങള്‍
ചന്ദ്രനുദിചോരീ വിണ്നിന്നു താഴെ
നക്ഷത്രങ്ങള്‍ കാവല്‍ നില്‍ക്കുന്ന നിശാവീധിയില്‍
മുറ്റത്തെ നിശാഗന്ധി വിരിയുന്നതും നോക്കി
ഞാനെന്‍ ഇറയത്ത്‌ നില്‍ക്കുമ്പോള്‍
ഈ ജന്മത്തിന്‍ നിശാദ്ദളങ്ങള്‍ കണക്കെ
പൊട്ടി വിരിയുന്ന പുഷ്പത്തില്‍ ഞാനെന്റെ മരണത്തെ കണ്ടു
വിരിഞ്ഞു കൊഴിയാറായ പൂവിതളുകള്‍
കാവല്‍ മാലാഖമാരയിടട്ടെ എന്‍ മരണത്തിനു
ഒരിറ്റ് ദയയോടെ ഒരിറ്റ് സ്നേഹത്തോടെ
എന്റെ ഭാരം ചുമന്ന മണ്ണില്‍
എനിക്ക് വേണ്ടി അവസാന നിമിഷത്തില്‍ കാവല്‍ നില്‍ക്കുക നീ
ചതിയുടെ കുഴിയില്‍ വീണു പിടഞ്ഞു ഞാന്‍
ഇങ്ങനെയോരോന്ന് ചിന്തിക്കവേ പൊടുന്നനെ മിന്നല്‍ പിണര്‍ വന്നു വെളിച്ചമേകി
രാത്രിയിലും കാര്‍മേഘങ്ങളെ കണ്ടു ഞാന്‍
ദേവഗണങ്ങള്‍ പുഷ്പവൃഷ്ടി നടത്തിയോ
മഴത്തുള്ളികളില്‍ ഞാന്‍ ആറാടി
എന്റെ മേല്‍ സ്നേഹത്തിന്‍ സാന്ത്വന പ്പോക്കള്‍ വിതറി ക്കൊണ്ട
മഴ തുള്ളികള്‍ ഇറ്റിറ്റുവീണു ......ആനന്ദ പെരു മഴയതില്‍
ഓര്‍മകളുടെ മിന്നല്‍ വെളിച്ചത്തില്‍ ഞാന്‍ കണ്ടുവെന്‍ കാര്‍വര്‍ണ്ണനെ
മതി മറന്നോടി ഞാനെന്‍ പടിവാതില്‍ക്കല്‍ എന്റെ വസന്തത്തെ വരവേല്‍ക്കുവാന്‍
വഴി തെറ്റിയ വസന്തം പോയിമറഞ്ഞു വെങ്ങിലും
പുനര്‍ജ്ജന്മം നേടിയ ആത്മാവിന്നു ഞാന്‍
നിമി നേരമെന്നെ ഉണര്‍ത്തിയ വസന്തത്തെ
എതിരെല്‍ക്കുവാന്‍ വെമ്പുന്ന മനസുമായി
പോയി മറഞ്ഞ അന്തരാത്മാവിനെ തേടിയലയുന്ന മീര ഇന്ന് ഞാന്‍
സ്വരങ്ങളിലൂടെ മുറിയാതൊഴുകുന്നു
നദിയുടെ ഓളങ്ങളായി മനം ......
ഒരു നാള്‍ സ്നേഹസാഗരതിലമരാന്‍ അക്ഷരത്തിന്‍ വീണയുമായി
മീരയിതാ അലയുന്നു യാദവ ഭൂമിയില്‍
കടലാസിലാ നാദം കുറിചീടവെ
സ്നേഹത്ത്ന്‍ ഓര്‍മയില്‍ ഞെട്ടിയുണര്‍ന്നു ഞാനിതാ ഉയിര്‍ത്തെഴുന്നെല്പ്പൂ
പുതു ജീവന്റെ നാടി മിടിപ്പുമായി തുടി കൊട്ടുന്ന ഹൃദയമെനിക്ക് സ്വന്തം
നീണ്ട ദുസ്വപ്നത്തില്‍ നിന്നുണര്‍ന്ന കണക്കെ
മിഴിച്ചു നോക്കവെ നിശാഗന്ധിയതാ കൊഴിഞ്ഞു
എങ്കിലും ആദ്യമായി എന്‍ തൊടിയിലതാ
സൂര്യകാന്തി വിടരുന്നതെന്നെ നോക്കി ചിരിക്കുന്നു !!!!!!!!!!!!!!

മീര

ജീവന്റെ തുടിപ്പുകള്‍ നാമസംഗീതികളാക്കി
ഹൃദയമിടിപ്പിനവസാനം വരെ
പാടി നടന്ന ചുണ്ടില്‍ വിളയാടി
കൃഷ്ണ നാമജപം മാത്രം !!!!!!!
കല്ലെറിയുന്ന ലോകതിനെതിരേ
ശത്രുവാം ബന്ധുക്കള്‍ക്കെതിരെ
അജ്ഞരാം സ്വജനത്തിനെതിരെ
ഒരായുധം മാത്രം ........സ്നേഹം ....... അതാണെന്നും അവള്‍ക്കായുധം
ദേവസന്നിധിയിലേക്ക് ........ഗോകുലത്തിലേക്ക് ...........
യമുനയുടെ ഓളങ്ങളില്‍ അലിഞ്ഞു ചേരാന്‍
യാത്രയായി............
സ്നേഹത്തിന്റെ ലോകത്തില്‍
ഭക്തിയുടെ ലോകത്തില്‍
അവള്‍ പുനര്‍ജനിക്കും .....
മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ
ഭൂമി ദേവി കാത്തിരിക്കുന്നു ആ ജന്മത്തിന് വേണ്ടി
ആ നിമിഷത്തിനു വേണ്ടി !!!!!!!!!!!!!