MY DESIRES ARE THE GUIDING LIGHT OF MY JOURNEY.................I N THIS DARK DESERT THEY ARE MY STRENGTH AND THEY ENLIGHTENS MY SOUL WITH NEW HOPES........

DESTINATION

DESTINATION IS FAR ACROSS THE OCEAN
BUT I WILL REACH THERE BY MY DETERMINATION

കാറ്റില്‍ പറന്നും മഴയില്‍ നനഞ്ഞുമെന്‍
തൂവല്‍ പേനയിതാ കുറിക്കുന്നു പലതും
ഹൃദയത്തിലോരായിരം സ്വപ്നങ്ങളുണ്ടതെന്‍
കരളില്‍ അക്ഷരങ്ങളായി വിടരും
അക്ഷരം വാക്കായ്
വാക്ക് വാക്ക്യമായ്
വാക്ക്യം ഒടുവില്‍ കവിതയായി തുളുമ്പി

Sunday, August 29, 2010

അമ്മ

കൌമാര സ്വപ്നങ്ങള്‍ വീണു തകര്‍ന്നെന്‍
ചില്ല് കൊട്ടാരം തകര്‍ന്നടിഞ്ഞു
സ്നേഹിച്ചയാളെന്നെ വിട്ടകന്നന്നു ഞാന്‍
മൌനമായി കണ്ണീരുതിര്‍ത്തു മെല്ലെ
നഷ്ടസ്വപ്നത്തിന്‍ ഓര്‍മയില്‍ ഹൃദയം
അറിയാതെ വിതുംബികരഞ്ഞ നാളില്‍
ജീവിതമെന്ന സമസ്യയെ നോക്കി ഞാന്‍
ഇരുട്ടിലെന്‍് മുറിയില്‍ കരഞ്ഞിരുന്നു
ചോദ്യങ്ങള്‍ അനവധി കണ്മുന്നില്‍ തെളിയുന്നു
ഉത്തരം ഇല്ലോന്നിനും എന്‍ മനസ്സില്‍
ആത്മാഹുതി ചെയ്യാന്‍ ഒരുംബെട്ടുവന്നു ഞാന്‍
എന്തിനെന്നറിയാതെ മടങ്ങി വന്നു
മരണക്കുരുക്കില്‍ നിന്നും ഞാനങ്ങിനെ
ജീവിതക്കുരുക്കിലേക്ക് നടന്നു നീങ്ങി
അന്നേരം പ്രാര്‍ഥനാ മന്ത്രങ്ങള്‍ കേട്ട് ഞാന്‍
പൂജാമുറിയില്‍ ത്രിസന്ധ്യ നേരം
സന്ധ്യാദീപം തെളിയിച്ചു വെച്ചമ്മ
ചൊല്ലുന്നു ഹരിനാമാകീര്‍ത്തനങ്ങള്‍
നാമസന്ഗീര്‍ത്തനം താരാട്ടുപാട്ട് പോല്‍
കാതുകളില്‍ വന്നു മാറ്റൊലി കൊണ്ട്
മന്ത്രജപങ്ങള്‍ കേള്‍ക്കുന്നിതാ അതെന്
അമ്മതന്‍ സാന്ത്വന വര്‍ഷ രാഗം
കന്നുനീരനിഞ്ഞ നയനങ്ങളില്‍ എങ്ങോ
മന്ദഹാസത്തിന്‍ നിലാവുദിച്ചു
അമ്മയില്ലേ യെന്‍ ചാരത് പിന്നേതു സ്നേഹമാനെന്നെ വിട്ടകലുവാനയ
മടയിയാം എന്‍
മടയതരം ഓര്‍ത്തു ഞാന്‍
പൊട്ടിച്ചിരിച്ചു പോയി മനമറിയാതെ
സന്ധ്യക്ക്‌ കോലാഹലം അരുതെന്ന് പറഞ്ഞമ്മ
എന്നെ ശകാരിച്ച നേരം തന്നില്‍
കൊഞ്ചി കൊഞ്ചിയാ മടിയില്‍ തലചായിച്ചു
പുഞ്ചിരിയോടെ കിടന്നു മെല്ലെ
കന്നടച്ചൊരു
മാത്ര മയങ്ങിയ നേരമെന്‍
കണ്മുന്നില്‍ തെളിയുന്നുവെന്‍ ഉണ്ണി കണ്ണന്‍
നന്ദി ചൊല്ലുവാന്‍ വാക്കുകളില്ലെന്റെ കണ്ണാ
അവിടുത്തെ അഗതി തന്‍ നാവില്‍;
ചാപലവികാരങ്ങലോന്നുമെ ഇല്ലിനി അമ്മതന്‍
കണ്ണായ കുഞ്ഞു മോള്‍ക്ക്
സ്നേഹമാനെന്നമ്മ
സാന്ത്വനം എനിക്ക് അമ്മ
അമ്മയാനെന്നുമെന്‍ ജീവപുന്ന്യം !!!!!!!!!!!




2 comments: