MY DESIRES ARE THE GUIDING LIGHT OF MY JOURNEY.................I N THIS DARK DESERT THEY ARE MY STRENGTH AND THEY ENLIGHTENS MY SOUL WITH NEW HOPES........

DESTINATION

DESTINATION IS FAR ACROSS THE OCEAN
BUT I WILL REACH THERE BY MY DETERMINATION

കാറ്റില്‍ പറന്നും മഴയില്‍ നനഞ്ഞുമെന്‍
തൂവല്‍ പേനയിതാ കുറിക്കുന്നു പലതും
ഹൃദയത്തിലോരായിരം സ്വപ്നങ്ങളുണ്ടതെന്‍
കരളില്‍ അക്ഷരങ്ങളായി വിടരും
അക്ഷരം വാക്കായ്
വാക്ക് വാക്ക്യമായ്
വാക്ക്യം ഒടുവില്‍ കവിതയായി തുളുമ്പി

Tuesday, September 28, 2010

suhruthu

ജനനം എന്ന വാതില്‍ തുറന്നു
മരണത്തിന്റെ വാതില്‍ക്കലേക്ക്
ജീവിതത്തിന്റെ ഇടനാഴിയിലൂടെ നടക്കുകയായിരുന്നു ഞാന്‍ .....
യാത്രയിലെ പൂമെത്തകളും കല്ലും മുള്ളും കടന്നു പോയപ്പോള്‍
സന്തോഷവും  ദുഖവും പങ്കു വെക്കാന്‍
കൂടെ നടക്കാന്‍
ഒരാളുണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു !!!!
സമാനചിന്താഗതികളുള്ള ഒരു സുഹൃത്തിനെ കണ്ടെത്തിയപ്പോലാകട്ടെ 
ഞാന്‍ മരണത്തിന്റെ വാതില്‍ പടിയില്‍ എത്തിയിരുന്നു !!!!!
കാലം അനുവദിച്ചു തന്ന സുഹൃത്തിനെ പിന്നിലാക്കി
കടന്നു വന്ന ഇടനാഴിയിലെ അനുഭവങ്ങളില്‍ നിന്നാര്‍ജിച്ച മനക്കരുത്തോടെ
വിധി എനിക്കായി കരുതി വെച്ച വാതിലിലേക്ക് ഞാന്‍ നുഴഞ്ഞു കയറി
നിറ കണ്ണുമായി യാത്ര ചോദിച്ച സുഹൃത്തിനെ
ഇനിയൊരു പുനര്‍ മേളനത്തിനായി
കാത്തിരിക്കുകയാണ് ഞാന്‍ കാലങ്ങളായി !!!!!!!!!!

Monday, September 27, 2010

ജീവിതം

ജീവിതം എന്നും ഒരു സമസ്യ ആണ് !!!
എന്ത് ചെയ്യുന്നു?
എന്ത് ചെയ്യണം?
ഒന്നുമറിയില്ല
ആരോ വലിക്കുന്ന ചരടില്‍ കിടന്നു പിടയുകയാണ് ജീവിതം ...........
ആ പിടിവലിക്കാവസാനം വീഴുന്ന കടുംകെട്ടില്‍ ജീവിതം അവസാനിക്കുകയും ചെയ്യും !!!!!!!!!!

ഋതുഭേദങ്ങള്‍

 മനുഷ്യനാം പ്രകൃതിയുടെ ഋതു ഭേദങ്ങളാകാം കാലം
വസന്തം വിരിയിക്കുന്ന പുത്തന്‍ നാമ്പുകള്‍ പോലെ ബാല്യവും
പുതുമഴയുടെ നനവില്‍ സുഗന്ധം വിതറുന്ന കൌമാരവും
വേനല്‍ച്ചൂടില്‍ വെന്തുരുകുന്ന പുല്‍ക്കൊടി പോലെ യൌവനവും
ഒടുവില്‍ ശിശിരത്തില്‍ ഇലകള്‍ പൊഴിക്കുന്ന വാര്‍ദ്ധക്ക്യവും !!!!!!
കാറും കോളും ചൂടും മഞ്ഞും പ്രകൃതിക്ക് മാറ്റങ്ങള്‍ സമ്മാനിക്കവെ
ചിരിയും കണ്ണീരും പുഞ്ചിരിയും വിഷാദവും ഹൃദയത്തില്‍ മാറ്റങ്ങള്‍ കൊയ്യുന്നു ...
മാറ്റങ്ങള്‍ക്കൊടുവില്‍ മരണമെന്ന നിശ്ചലതയെ നാം വരവേല്‍ക്കുന്നു
വീണ്ടുമൊരു ബാല്യത്തിന്‍ വസന്തം വിരിയിക്കാന്‍ !!!!!!!!!!!!!!!!!  
 

Saturday, September 25, 2010

ശലഭം


എന്‍ ഹൃത്തിലൂടൊഴുകും
വികാരവിസ്മയം
അക്ഷരമാല കോര്‍ത്ത്‌
പകര്‍ത്താം മഷിതണ്ടിനാല്‍
സഹൃദയ ലോകമേ !!
നിന്‍ പടിവാതിലില്‍

പറന്നു ഞാനെത്താം
കുഞ്ഞു ശലഭമായ്
നിശ്ശബ്ദം പറന്നു കൊള്ളാം
ഞാന്‍ നിന്‍
മോഹന പുഷ്പവാടിയില്‍ .....

ആട്ടിപ്പായിക്കുമോ
എന്നെ താലോലിക്കുമോ
അറിയില്ലെനിക്കതെങ്കിലും
എത്തിടും ഞാന്‍ നിശ്ചയം!!!!!!

പിറവി

പൂവായ് വിരിയും ഞാന്‍
നിന്‍ പൂമെത്തയില്‍ ശയിക്കാന്‍
തിരയായ്‌ പിറക്കും ഞാന്‍
നിന്‍ പാദങ്ങള്‍ പുണരാന്‍
മഴയായ് പിറക്കും ഞാന്‍
നിന്‍ നിറുകയില്‍ പതിക്കാന്‍
വെയിലായ് പിറക്കും ഞാന്‍
നിന്‍ കണ്പോളയെ തഴുകാന്‍
മഞ്ഞായ്‌ പിറക്കും ഞാന്‍
നിനക്ക് കുളിരേകുവാന്‍
കാറ്റായ് പിറക്കും ഞാന്‍
നിന്‍ മുടിയിഴയെ തഴുകാന്‍
ഇന്ന് ഞാന്‍പിറന്നത്‌ നിന്നെ സ്നേഹിക്കുവാന്‍ മാത്രം ...........

വരാനിരിക്കുന്ന വസന്തത്തെ വേനല്‍ ചൂട് വരവേല്‍ക്കും
വരാനിരിക്കുന്ന വിജയത്തെ പരാജയം വരവേല്‍ക്കും
ആശകളുടെ പൊന്‍ തളികയില്‍ പ്രതീക്ഷകള്‍ നിറച്ചു കൊണ്ട്
ഹൃദയം എന്നോട് മന്ത്രിച്ചു .........
അപമാനിതമായ ആത്മാവിനേ അഭിമാനിക്കാന്‍ ആകൂ !!!!!!!!
അപമാനവും പരിഹാസവും അനുമോടനതിനു വഴി ഒരുക്കും
പരാജയത്തിന്റെ കണ്ണീര്‍പ്പൂക്കള്‍ വിജയവീധിയില്‍ പാതയൊരുക്കും
വരവേല്‍പ്പിന്‍ നാള്‍ വരെ നിശബ്ദയായ് കര്‍മം ചെയ്യുന്നു ഞാന്‍ ഫലം ആഗ്രഹിക്കാതെ !!!!!!!!!!