MY DESIRES ARE THE GUIDING LIGHT OF MY JOURNEY.................I N THIS DARK DESERT THEY ARE MY STRENGTH AND THEY ENLIGHTENS MY SOUL WITH NEW HOPES........

DESTINATION

DESTINATION IS FAR ACROSS THE OCEAN
BUT I WILL REACH THERE BY MY DETERMINATION

കാറ്റില്‍ പറന്നും മഴയില്‍ നനഞ്ഞുമെന്‍
തൂവല്‍ പേനയിതാ കുറിക്കുന്നു പലതും
ഹൃദയത്തിലോരായിരം സ്വപ്നങ്ങളുണ്ടതെന്‍
കരളില്‍ അക്ഷരങ്ങളായി വിടരും
അക്ഷരം വാക്കായ്
വാക്ക് വാക്ക്യമായ്
വാക്ക്യം ഒടുവില്‍ കവിതയായി തുളുമ്പി

Saturday, September 25, 2010

പിറവി

പൂവായ് വിരിയും ഞാന്‍
നിന്‍ പൂമെത്തയില്‍ ശയിക്കാന്‍
തിരയായ്‌ പിറക്കും ഞാന്‍
നിന്‍ പാദങ്ങള്‍ പുണരാന്‍
മഴയായ് പിറക്കും ഞാന്‍
നിന്‍ നിറുകയില്‍ പതിക്കാന്‍
വെയിലായ് പിറക്കും ഞാന്‍
നിന്‍ കണ്പോളയെ തഴുകാന്‍
മഞ്ഞായ്‌ പിറക്കും ഞാന്‍
നിനക്ക് കുളിരേകുവാന്‍
കാറ്റായ് പിറക്കും ഞാന്‍
നിന്‍ മുടിയിഴയെ തഴുകാന്‍
ഇന്ന് ഞാന്‍പിറന്നത്‌ നിന്നെ സ്നേഹിക്കുവാന്‍ മാത്രം ...........

2 comments:

  1. വെള്ള പട്ടായ് പിറക്കാം ഞാന്‍ അവസാന യാത്രയിലും ഒട്ടിചെര്‍ന്നിരിക്കാന്‍ ......tak it jst a cmnt ...its nis 1 ....keep writng ..best vshes ...........

    ReplyDelete