
എന്‍ ഹൃത്തിലൂടൊഴുകും
വികാരവിസ്മയം
അക്ഷരമാല കോര്‍ത്ത്
പകര്‍ത്താം മഷിതണ്ടിനാല്‍
സഹൃദയ ലോകമേ !!

നിന്‍ പടിവാതിലില്‍
പറന്നു ഞാനെത്താം
കുഞ്ഞു ശലഭമായ്
നിശ്ശബ്ദം പറന്നു കൊള്ളാം
ഞാന്‍ നിന്‍
മോഹന പുഷ്പവാടിയില്‍ .....
ആട്ടിപ്പായിക്കുമോ
എന്നെ താലോലിക്കുമോ
അറിയില്ലെനിക്കതെങ്കിലും
എത്തിടും ഞാന്‍ നിശ്ചയം!!!!!!
No comments:
Post a Comment