MY DESIRES ARE THE GUIDING LIGHT OF MY JOURNEY.................I N THIS DARK DESERT THEY ARE MY STRENGTH AND THEY ENLIGHTENS MY SOUL WITH NEW HOPES........

DESTINATION

DESTINATION IS FAR ACROSS THE OCEAN
BUT I WILL REACH THERE BY MY DETERMINATION

കാറ്റില്‍ പറന്നും മഴയില്‍ നനഞ്ഞുമെന്‍
തൂവല്‍ പേനയിതാ കുറിക്കുന്നു പലതും
ഹൃദയത്തിലോരായിരം സ്വപ്നങ്ങളുണ്ടതെന്‍
കരളില്‍ അക്ഷരങ്ങളായി വിടരും
അക്ഷരം വാക്കായ്
വാക്ക് വാക്ക്യമായ്
വാക്ക്യം ഒടുവില്‍ കവിതയായി തുളുമ്പി

Saturday, April 3, 2010

VEGATHA

നിലമഴതുള്ളികള്‍ വീണു നനവാര്‍ന്ന ഭൂമി തന്‍ മാറില്‍
നീളുന്ന ജീവിത പന്ധവിലൂടൊരു നാള്‍
പിടയുന്ന നെഞ്ജുമായ് യാത്ര തിരിച്ചു ഞാന്‍
എന്നേകാന്ത ജാലകത്തിന്‍ കിളിവാതില്‍
പാളിതുരന്നെന്നാത്മാവ് തുടങ്ങി
പ്രതീക്ഷകള്‍ നിറച്ച തീര്‍ഥയാത്ര
ലോകമാകെ നിദ്രയില്‍ ലയിക്കവേ
ഏകാന്തതയുടെ അനന്തവിഹായസ്സില്‍
പറന്നുയര്‍ന്നു ഞാനേകയായി
രാത്രിയുടെ അന്ത്യയാമങ്ങളില്‍
പരക്കം പായുന്ന ലോകമെനിക്ക് കാണായ്
വേഗതയുടെ ലോകത്തില്‍ എനിക്ക് ജന്മം തന്നപരമാത്മാവേ
സൃഷ്ടിയുടെ വഴിയില്‍ നിനക്ക് പറ്റിയോരബദ്ധമോ ഈ ജീവിതം
എന്തിനു നല്കിയീ പാഴ്ജന്മം
എനിക്കഞ്ഞ്ജാതമാം മരുഭൂമിയില്‍
ശാന്തിയും സമാധാനവും കാംഷിക്കും യുദ്ധഭൂമിയാണിന്നെന്‍ മനം
ചോരമണക്കുന്ന വാള്‍മുനകള്‍ പോലെ
ഇന്നീയാള്‍ക്കൂട്ടമെന്നെ ഭയപ്പെടുത്തുന്നു
പെയ്തൊഴിഞ്ഞ പെരുമഴയില്‍
നഷ്ട്ടക്കനക്കുമായി ഞാന്‍ ചലിക്കുന്നു
വേഗതയുടെ ലോകത്തില്‍ ശലഭത്തിനെന്തു കാര്യം
വേഗത്തില്‍ പൊലിയുന്ന ശരീരത്തിനെന്തിനു വേഗത
പായുന്ന വണ്ടികളും അതില്‍ പായുന്ന ജീവിതങ്ങളും കണക്കെ
സുര്യചന്ദ്രന്മാര്‍ പോലും വേഗത്തിലുടിച്ഛസ്ത്തമിക്കുന്നു
ഈയുഗതിന്നാധാരമാമൊരീവെഗതയെ എന്തെന്നറിയീല ഞാന്‍ വെറുക്കുന്നു
നന്മയെ കാണാന്‍ വെമ്പുന്ന മനസ്സുമായി എന്നാത്മാവിന്‍ അന്വേഷണം
എന്നെയൊരു തീരത്തെത്തിച്ചു
മിഴി തുറന്നു ഞാന്‍ നോക്കവേ
മുന്‍പില്‍ കാണുന്നതാ സൌന്ദര്യം വിഴുങ്ങുന്ന കാമവും
പിന്നില്‍ പ്രണയം വിഴുങ്ങുന്ന ചതിയും
വശങ്ങളില്‍ ലഹരിപ്പിടിയില്‍ അമര്‍ന്നുതകരുന്ന യൌവ്വനവും
സ്വയം പിഴപ്പിച്ച പെണ്ണിന്റെ കുഞ്ഞിനെ വ്യഭിച്ചരിപ്പിക്കുന്ന പുരുഷത്വധര്‍മം
അറക്കുന്നില്ലേ ലോകമെ നിനക്കീ കാഴ്ചകള്‍
രക്തം രക്തത്തെ അപമാനിക്കും കാഴ്ചകള്‍
യൌവനത്തില്‍ നിമിഷസുഖത്തിനായി പാപങ്ങള്‍ ചെയ്തുകൂട്ടിയ മനുഷ്യാ
വാര്‍ധക്യത്തില്‍ ഗംഗാസ്നാനം ഇതിനു പരിഹാരമോ ?
സ്വര്‍ഗ്ഗത്തിലിടം കിട്ടുവാനാണീ പശ്ച്ചാത്താപമെങ്കില്‍
സ്വര്‍ഗ്ഗത്തെ നരകമാക്കി മാറ്റിയ ജന്മങ്ങല്‍ക്കിനി ഏതാണ് സ്വര്‍ഗം?
ഭൂമിയില്‍ തന്നെയെന്നറിയുക സ്വര്‍ഗ്ഗവും നരകവും
അറിയുക നിങ്ങളാ പ്രപഞ്ചസത്യം.
എല്ലാം കണ്ടു മടുത്തുതളര്‍ന്ന മനസ്സുമായെന്നാത്മാവ് മടങ്ങി
ഈ നീചലോകത്തില്‍ നിന്ന് മോചനം കൊതിച്ചു
ഞാനെന്‍ ഇരുട്ടിലെ പുതപ്പിന്‍ അടിയില്‍ അഭയം കണ്ടു മറ്റെന്തു മാര്‍ഗം !
കണ്ണടച്ചിരുട്ടാക്കി തുടരുന്നു ഞാന്‍ എന്‍ ജീവിതയാത്ര
ക്രിത്രിമമാമൊരു വേഗതയില്‍ ഞാനും ഓടുന്നു നാടോടുമ്പോള്‍..

No comments:

Post a Comment