MY DESIRES ARE THE GUIDING LIGHT OF MY JOURNEY.................I N THIS DARK DESERT THEY ARE MY STRENGTH AND THEY ENLIGHTENS MY SOUL WITH NEW HOPES........

DESTINATION

DESTINATION IS FAR ACROSS THE OCEAN
BUT I WILL REACH THERE BY MY DETERMINATION

കാറ്റില്‍ പറന്നും മഴയില്‍ നനഞ്ഞുമെന്‍
തൂവല്‍ പേനയിതാ കുറിക്കുന്നു പലതും
ഹൃദയത്തിലോരായിരം സ്വപ്നങ്ങളുണ്ടതെന്‍
കരളില്‍ അക്ഷരങ്ങളായി വിടരും
അക്ഷരം വാക്കായ്
വാക്ക് വാക്ക്യമായ്
വാക്ക്യം ഒടുവില്‍ കവിതയായി തുളുമ്പി

Tuesday, October 19, 2010

കവിത


ഹൃദയത്തില്‍ ചാലിച്ച മഷിയാല്‍
എന്നാത്മാവ് കുറിക്കും ദൂതുകള്‍
തുടക്കവും ഒടുക്കവും ഇല്ലാതെ
അവയെന്നില്‍ അക്ഷരമായി നിറയവെ
അക്ഷരം വാക്കായി വാക്ക് വാക്ക്യമായി
വാക്യം പിന്നെ കവിതയായുദിക്കും
മധുമാരി പെയ്യാനോരുങ്ങും മാനത്തോ -
രായിരം മഴവില്ല് പോലെ
വിരിയുന്നു കവിതയെന്‍ മനസ്സില്‍
പിന്നെ പെയ്യുന്നു കാര്‍മേഘവര്‍ഷം
കാറ്റില്‍ പറന്നും മഴയില്‍ നനഞ്ഞുമെന്‍
തൂവല്‍ പേന കുറിക്കുന്നു കവിത
ഹൃദയത്തിലായിരം സ്വപ്നങ്ങളുണ്ടതെന്‍
കടലാസ്സില്‍ കവിതയായി നിറയും
കവിത തന്‍ ലഹരിപ്പിടിയിലമര്‍ന്നേന്‍
ചിന്തയില്‍ കവിത മാത്രമിന്നു
കാലത്തിന്നൊഴുക്കില്‍ പെട്ടുഴലവെ
കവിതയാണ് എന്‍ നിനവില്‍ 
കവിത ഇന്നെന്‍ ജീവന്
സുഗന്ധമേകും പൂക്കള്‍    
തൂവല്‍ സ്പര്‍ശം കൊണ്ടെന്‍
കവി ഹൃദയത്തിന്‍  പൂട്ട്‌ തകര്‍ന്നു
അനുസ്യൂതമൊഴുകുകയാനെന്നിലെ
സ്വപ്നങ്ങളാം കവിത
പാറകള്‍ക്കിടയിലൂടെ ഒഴുകും പുഴ പോലെയെന്നും
എന്നിലെ കവിതയുമൊഴുകും
ശ്വാസമെന്നില്‍  നിലനില്‍ക്കും വരെ   

13 comments:

  1. കവിത ഇന്നെന്‍ ജീവന്
    സുഗന്ധമേകും പൂക്കള്‍ ............
    ennum ee sugandam undavatte

    ReplyDelete
  2. കവിയുന്നതാവണം കവിത എന്നല്ലേ...
    കവിയട്ടെ കവിഞ്ഞൊഴുകട്ടെ...

    ReplyDelete
  3. :)


    pls removed the Word verification

    ReplyDelete
  4. നമ്മുടെ കൃഷ്ണേട്ടന്റെ ആളാണ്‌ അല്ലേ?
    സന്തോഷായി.
    (ഒരു നാലുവരി ചങ്ങമ്പുഴക്കവിത അയച്ചു തരൂ. എന്റെ ബ്ലോഗില്‍ കമന്റായി ഇട്ടാലും മതി)

    ദീര്‍ഗ്ഗ ബ്ലോഗായ നമഹ:

    **

    ReplyDelete
  5. കവിത നന്നാവുന്നുണ്ട്.. വിഷയങ്ങള്‍ വ്യത്യസ്തമാകുന്നതിന് ഒരു കൈയടി..

    ReplyDelete
  6. മുഗ്ധമായ് പൊഴിയും
    നിറനിലാവു പൊലെ
    കരൾച്ചില്ല മുഴുവൻ
    കവിതകൾ പൂക്കാൻ...

    ആശംസകൾ!

    (വാക്ക്യം വേണോ, വാക്യം എന്നു പോരേ?)

    ReplyDelete
  7. This comment has been removed by the author.

    ReplyDelete
  8. അതെ പുഴ ..ഒഴുക്കാണ് ...കാലത്തിലൂടെ ....സമയ ദൂരങ്ങല്‍ക്കപുറം...ആഗ്രഹത്തിന്റെ ...ഉറച്ച വിശ്വാസങ്ങളുടെ ...തീവ്രതയില്‍ വിരിയട്ടെ ആയിരം പദ്മങ്ങള്‍ ഈ ചിന്തകളുടെ ozhukunna puzhayil

    ReplyDelete
  9. nannayittundu kutteeee...
    ഹൃദയത്തിലായിരം സ്വപ്നങ്ങളുണ്ടതെന്‍
    കടലാസ്സില്‍ കവിതയായി നിറയും ....
    pakaram viriyum ennakkamayirunnu....
    കവി ഹൃദയത്തിന്‍ പൂട്ട്‌ തകര്‍ന്നു ...
    athra hridyamalla.....
    bhavukangal...
    veendum viriyatte..orayiram mulla pookkal...

    ReplyDelete
  10. kollam..u write simple ones..easily understandable and easily read..

    ReplyDelete
  11. ഒഴുകട്ടെ ഈ പുഴ അനുസ്യുതം, ഒടുവില്‍ അതൊരു സമുദ്രമാവട്ടെ....

    ReplyDelete