MY DESIRES ARE THE GUIDING LIGHT OF MY JOURNEY.................I N THIS DARK DESERT THEY ARE MY STRENGTH AND THEY ENLIGHTENS MY SOUL WITH NEW HOPES........

DESTINATION

DESTINATION IS FAR ACROSS THE OCEAN
BUT I WILL REACH THERE BY MY DETERMINATION

കാറ്റില്‍ പറന്നും മഴയില്‍ നനഞ്ഞുമെന്‍
തൂവല്‍ പേനയിതാ കുറിക്കുന്നു പലതും
ഹൃദയത്തിലോരായിരം സ്വപ്നങ്ങളുണ്ടതെന്‍
കരളില്‍ അക്ഷരങ്ങളായി വിടരും
അക്ഷരം വാക്കായ്
വാക്ക് വാക്ക്യമായ്
വാക്ക്യം ഒടുവില്‍ കവിതയായി തുളുമ്പി

Saturday, October 9, 2010

ഗാനോത്സവം


രാത്രിയുടെ അന്ത്യ യാമങ്ങളിലെപ്പോഴോ
ദൂരെ എങ്ങു നിന്നോ മധുരഗീതത്തിന്റെ അലകള്‍ എന്റെ കാതുകളെ തഴുകി
ഇടതടവില്ലാതെ
വാദ്യഘോഷത്തിന്നകമ്പടിയില്ലാതെ
ഹൃദയത്തിലേക്ക് തുളച്ചു കയറുകയാണ് ആ സംഗീതം .......
അരുവികളും പുഴകളും ശ്രുതി ചേര്‍ക്കുന്ന അതിമധുരമായ ഗാനം
തിരകളുടെ ആര്‍പ്പുവിളികളില്ലാത്ത ആഴക്കടലിന്റെ മൌന ഗാനം 
കണ്ണിനാനന്ദം  പകരുന്ന നിലാവെളിച്ചത്തില്‍ അകലെ നിന്നേതോ ലോകത്തില്‍ നിന്നും
ഗന്ധര്‍വനാദം ഉയരുന്നതു പോലെ തോന്നി .....
കേള്‍വിക്കാരായി ഞാനും നക്ഷത്ര കുഞ്ഞുങ്ങളും കണ്ചിമ്മി നിന്നു
രാത്രിയില്‍ രഹസ്യമായി മണ്ണില്‍ സുഗന്ധം പരത്തുന്ന പുഷ്പങ്ങളും
മുന്പെന്നും ഞാന്‍ ഭയത്തോടെ നോക്കിയിരുന്ന കടവാവലുകളും മൂങ്ങകളും ...അങ്ങനെ എല്ലാം എല്ലാവരും എന്റെ കൂട്ടുകാരായി
നുറുങ്ങു വെളിച്ചവുമായി മിന്നാമിനുങ്ങുകളും എത്തി ......
പാലമരത്തിലെ യക്ഷികളും സര്‍പ്പക്കാവിലെ നാഗങ്ങളും രക്തദാഹികളായ ചെകുത്താന്മാരും ചാത്തന്മാരും എനിക്ക് കാവല്‍ക്കാരായി
ഇവരുടെയെല്ലാം നടുവില്‍ ഞാന്‍ ഇരുന്നു
ഭയമില്ലാതെ ........
സങ്കോചമില്ലാതെ ...........
എന്റെ കവില്‍ത്തടങ്ങളിലൂടെ കണീര്‍ ഒഴുകിക്കൊണ്ടെ ഇരുന്നു
പക്ഷെ ആദ്യമായി കണ്ണുനീരിന്റെ കുളിര്‍മ്മയും രുചിയും ഞാന്‍ ആസ്വദിച്ചു !!!!!!!
നിറഞ്ഞ കണ്ണുകളില്‍ തെളിഞ്ഞ പുഞ്ചിരിയുമായി
തുറന്ന കാതുകളില്‍ നിറഞ്ഞ സംഗീതവുമായി
വിടര്‍ന്ന മനസുമായി ഞാന്‍ നില്‍ക്കുമ്പോള്‍
ഒരിളം തെന്നല്‍ എന്റെ മുടിയിഴകളെ തഴുകി
ജനിച്ചു വീണ പൈതലിന്റെ കണ്ണുകളില്‍ തെളിയുന്ന പ്രതീക്ഷകള്‍ അപ്പോള്‍ എന്റെ ഹൃദയത്തില്‍ വിരിയുകയായിരുന്നു
സുന്ദരമായ ജീവിതത്തിന്റെ
സുന്ദരമായോരേട്‌  തുറന്ന ആഹ്ലാദ തിമിര്‍പ്പിലായിരുന്നു ഞാന്‍ !!!!!!!!
മറന്നു പോയ ഗീതികള്‍ ഓര്‍ത്തെടുത്തു
വലിച്ചെറിഞ്ഞ രാഗങ്ങളില്‍ കോര്‍ത്തെടുത്തു
മറന്നിട്ടും മറക്കാത്ത നാദങ്ങളില്‍ ഞാന്‍ എന്റെ ഹൃദയ സംഗീതം വീണ്ടും പാടുകയായിരുന്നു !!!!
ഉടഞ്ഞ മനസ്സിനെ
തഴുകിയ ഉണര്തുപാട്ടായി അത്
ബാല്യകൌമാരങ്ങളില്‍ ചൊല്ലിയും പാടിയും
പിന്നെ മനപൂര്‍വം മര്രക്കുകയും ചെയ്ത ഈരടികലായിരുന്നു അവ
പെയ്തോഴിഞ്ഞിട്ടും ഒഴിയാത്ത സംഗീതം ..........
സ്വയം മറന്നു എത്ര നാഴിക അങ്ങനെ നിന്നുവേന്നോര്‍മയില്ല !!!!!
പിന്നെ അവസാനത്തെ തുള്ളി കണ്ണുനീരും പൊഴിഞ്ഞപ്പോള്‍
ഞാന്‍ അറിഞ്ഞു ......ഞാന്‍ കേട്ടതെന്റെ ഹൃദയത്തിന്റെ സംഗീതമായിരുന്നു .........
ഞാന്‍ കണ്ടതെന്റെ പ്രതീക്ഷകളുടെ നിലാവായിരുന്നു .........
എനിക്ക് കൂട്ട് വന്നതെന്റെ വഴിപിരിഞ്ഞ സുഹൃത്തുക്കളായിരുന്നു .........
ഒടുവില്‍ ഞാന്‍ അതും അറിഞ്ഞു ...........................
എനിക്ക് കാവല്‍ നിന്നതെന്റെ പരാജയങ്ങളായിരുന്നു !!!!!!!
എന്നും എന്നെ ഭയപ്പെടുത്തിയിരുന്ന പരാജയങ്ങള്‍ ......
അവരാണല്ലോ എന്നെ വളര്‍ത്തിയതും തളര്ത്തിയതും
അവരാണെന്റെ ആത്മാവിനു കാവല്‍ നിന്നതും
അഹന്തയുടെ മായാലോകത്തിലെക്കെന്നെ വിടാതെ
എന്റെ ജന്മത്തിനു കാവലേകിയ മാലാഖമാരെ നിങ്ങള്ക്ക് നന്ദി !!!!!
നിങ്ങള്‍ എല്ലാം ചേര്‍ന്ന് പകര്‍ന്നു നല്‍കിയ
ഗാനോത്സവത്തിന്റെ ഓര്‍മകളില്‍
ഗാനവീചികളുടെ നിറവില്‍
ജീവിക്കാനോരുങ്ങുകയാണ് ഞാന്‍   .........
പ്രഭാതത്തിന്റെ ആദ്യകിരണങ്ങളില്‍ ഏറ്റു വാങ്ങീടട്ടെ ഞാന്‍ ആശീര്‍വാദങ്ങള്‍ !!!!!!!!!!!!!!!!

  

9 comments:

  1. ഹൃദ്യമായി അവതരിപ്പിച്ചു..ഇനിയുള്ളത് ആഘോഷങ്ങളുടെ ദിനമാവട്ടെ..ആശംസിക്കുന്നു,,നന്നയെഴുതിയിട്ടുണ്ട് ട്ടോ..ഇതും വഴങ്ങുമെന്ന് മനസ്സിലായി..ഒരിക്കല്‍ കൂടി ആശംസകള്‍..

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. നന്നായിരിക്കുന്നു സൌമ്യ. നല്ല എഴുത്ത്.നന്നായി ആസ്വദിച്ചു

    ReplyDelete
  4. നന്നായി എഴുതി.
    ചിഹ്നങ്ങള്‍ [!!!!, .... etc], effective ആയി ഉപയോഗിക്കുക. [അഭിപ്രായം പറയുന്നതില്‍ മുഷിയില്ലെന്ന് കരുതട്ടെ...]
    All the Best

    ReplyDelete
  5. thank u ........
    abhipraayangal parayaathirunnalaanu mushiyuka divaretta........
    thanx

    ReplyDelete
  6. മനോഹരമായ ബ്ലോഗ്.

    വളരെ ഭംഗിയുള്ള ടെമ്പ്ലേറ്റ്. ഞാന്‍ ഒരു സൌന്ദര്യാരാധകനാണ്. പിന്നെ ബ്ലോഗില്‍ ബഷീര്‍, ലളിതാമ്പില, മുകുന്ദന്‍, ടാഗോര്‍ മുതലായവരെ ദര്‍ശിച്ചു.

    ബ്ലോഗുകള്‍ വായിച്ച് പിന്നീട് പ്രതികരിക്കാം.

    ReplyDelete
  7. സൌമ്യ എഴുതാനുപയോഗിച്ച ഭാഷ നന്നായിരിക്കുന്നു. പക്ഷെ എഴുതിയത് കവിതയാണെങ്കില്‍ എനിക്ക് അത് കവിതയുടെ ഫോര്‍മാറ്റില്‍ തോന്നിയില്ല. കഥ അല്ല എന്നും മനസ്സിലായി.. അപ്പോള്‍ ഒരു ലേബല്‍ കൊടുക്കാന്‍ ശ്രമിക്കൂ.. എന്തായാലും നല്ല ഭാഷാസ്വാധീനം ഉണ്ട്. അത് കൊണ്ട് തന്നെ എഴുത്തില്‍ നിലവാരവും..

    ReplyDelete
  8. nanni.......njan shramikkam.....

    ReplyDelete
  9. സൌമ്യ ..ആദ്യം ആണ് കാണുന്നത്...കഴിവ് എഴുത്തില്‍ നിറഞ്ഞു
    നില്‍ക്കുന്നു...മനോഹരം ആയ ടെമ്പ്ലേറ്റ്.ചുറ്റും മലയാളത്തിന്റെ മഹാന്മാര്‍
    അങ്ങനെ മന്ദസ്മിതം തൂകി..കവിത വായിക്കാതെ തന്നെ കവി അരങ്ങില്‍ വന്ന
    പ്രതീതി. ആശംസകള്‍.

    ReplyDelete