യാത്ര
യാത്രയില്‍ ദുര്‍ഘടമായ വഴികള്‍ പിന്നിട്ടപ്പോള്‍ സുഗമമായ ഒരു വഴി കണ്ടെങ്കില്‍ എന്നോര്‍ത്തു......
സുഗമമായ വഴി നീണ്ടു നിവര്‍ന്നു കിടക്കുന്നത് കണ്ടപ്പോള്‍ മടുപ്പ് തോന്നി
ഒരു നിമിഷം ജീവിതവും ചിന്തകളും അതിശയകരമായി തോന്നി !!!
പിന്നെ മനസിലായി എന്തിനെന്നോ എങ്ങോട്ടെന്നോ അറിയാതെ ദിക്കുകള്‍ പോലുമറിയാതെ യാത്ര തിരിച്ചാല്‍ ഇതാണ് ഫലം !!!!!
വേണ്ടത് എന്തെന്നറിയാതെ വേണ്ടാത്തത് എന്തെന്ന് എങ്ങനെ അറിയും?
ആടിയുലയുന്ന തോണിയിലിരുന്നു പണം എണ്ണുന്ന യാത്രികനെ പോലെ മടയന് മറ്റാരാണ് ????
വേണ്ടതിനെ അറിയാനും വേണ്ടാതതിനെ ഉപേക്ഷിക്കാനും ഉള്ള ധൈര്യവും അറിവുമാണ് പ്രധാനം !!!!!!!!!!
No comments:
Post a Comment